കാസർകോട്: തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. സ്റ്റോർ ജംഗ്ഷനിലെ ഹനീഫയുടെയും റഹ്മത്തിന്റെയും മകൻ അജ്മ( 22)ലിനെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അജ്മലിന്റെ വസ്ത്രവും മൊബൈൽ ഫോണും കരയിൽ നിന്ന് കണ്ടെത്തിയിരുന്നു. വിവരത്തെ തുടർന്ന് എത്തിയ കോസ്റ്റൽ പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. ഫിഷറീസിന്റെ ബോട്ടും തിരച്ചിലിനായി എത്തി. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിനെ എത്തിക്കാനായി ശ്രമം തുടങ്ങിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. രാത്രികാല മത്സ്യബന്ധനത്തിന് ഇറങ്ങുന്ന തൊഴിലാളികളോട് കടലിൽ ജാഗ്രത പുലർത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.








