ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞ യുവതി അവശതയിൽ ആയതിനാൽ അപ്പോൾ ബഹളം വെക്കാൻ സാധിച്ചില്ല. പിന്നീട് രാത്രി നഴ്സ് കാണാനെത്തിയപ്പോഴാണ് ഇവർ സംഭവം പറഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ അപ്പോൾ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ആർഎംഒയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി. തുടർന്ന് …

കോഴിക്കോട്ട് 20കാരനെ സുഹൃത്തുക്കൾ അടക്കം 15 ഓളം പേർ ചേർന്ന് അടിച്ചു കൊലപ്പെടുത്തി, കാരണം തേടി പൊലീസ്

കോഴിക്കോട്: കോഴിക്കോട് പാലക്കോട്ടുവയലിൽ നടന്ന സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. സൂരജിനെ 15 പേർ അടങ്ങുന്ന സംഘം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ശനിയാഴ്ച രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.അതിനിടെ യുവാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ‌ റോഡ് ഉപ​രോധിച്ചു.

ഹംസയ്ക്കും ഖമറുന്നിസയ്ക്കും അസ്മയ്ക്കും ആശ്വാസം: പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടിസ് പിൻവലിച്ചു

വടകര: കോഴിക്കോട്ട് പാക്കിസ്ഥാൻ പൗരത്വമുള്ളതിനാൽ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് പൊലീസ് പിൻവലിച്ചു. കൊയിലാണ്ടിയിൽ താമസക്കാരനായ ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, സഹോരി അസ്മ എന്നിവർക്കാണ് നോട്ടിസ് നൽകിയിരുന്നത്. മൂന്നുപേരും ലോങ്ടേം വീസയ്ക്കു അപേക്ഷ നൽകിയിരിക്കെയാണ് കോഴിക്കോട് റൂറൽ പൊലീസിന്റെ നടപടി. ഇവർക്കു നൽകിയിരുന്ന നോട്ടിസ് പൊലീസ് ശനിയാഴ്ച രാത്രി തന്നെ തിരിച്ചുവാങ്ങി. വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നതിനു മുൻപുള്ള തിരക്കിട്ട നടപടി വീഴ്ചയാണെന്ന വിമർശനം ഉയർന്നതോടെയാണിത്. 1965ൽ തൊഴിൽ തേടിയാണ് ഹംസ പപാക്കിസ്ഥാനിലേക്കു പോയത്. ജ്യേഷ്ഠന് …

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഇവർക്കൊപ്പമുണ്ടായിരുന്ന ഖാലിദ് മുഹമ്മദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു കണ്ടെടുത്തു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവു പിടികൂടിയത്. ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. മൂവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. …

തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ 2 മെഡിക്കൽ വിദ്യാർഥിനികൾ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു

മംഗളൂരു: തമിഴ് നാട്ടിൽ നിന്നുംവിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ 2 വിദ്യാർഥിനികൾ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു. ട്രിച്ചി എസ്ആർഎം മെഡിക്കൽ കോളജ് വിദ്യാർഥിനികളായ കനി മൊഴി ഈശ്വരൻ (23), ഇന്ദുജ നടരാജൻ (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ടൂർ ഓപ്പറേറ്റർമാർക്കെതിരെ ഗോകർണ പൊലീസ് കേസെടുത്തു. അവസാനവർഷ പരീക്ഷ യ്ക്ക്ശേഷം 23 അംഗ വിദ്യാർഥി സംഘം ഉത്തര കന്നഡയിലെ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ച് ഗോകർണയിൽ എത്തിയതായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഗോകർണത്തെ കുഡ്‌ലെ ബീച്ചിന് സമീപത്തെ ജടായു തീർഥയിൽ …

ഓപ്പറേഷൻ ഡി ഹണ്ട്; കാസർകോട് എത്തിയ കാച്ചെഗുഡാ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നും 1.3 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

കാസർകോട്: റെയിൽവേ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിന്റെ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 1.350ഗ്രാം കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച രാത്രി 9 മണിയോടെ മുരുഡേശ്വരിൽ നിന്നും കാച്ചെഗുഡാ വരെ പോകുന്ന കാച്ചെഗുഡാ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ ജനറൽ കോച്ചിന്റെ ബാത്റൂമിന്റെ സമീപം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ആർ പി എഫ്, റെയിൽവേ പൊലീസ് എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിലാണ് ട്രെയിനുകളിൽ പരിശോധന നടന്നത്. ഡാൻസഫ് ടീം …

ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പൊൻകുന്നം ചിറങ്കടവ് സ്വദേശി കെ എ നവാസി(44)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവു അനുഭവിക്കണം. 2015 മെയ് 13നാണ് കേസിനാസ്പദമായ സംഭവം. രാത്രി 8 മണിയോടെ ചെങ്കള …

മൊഗ്രാൽ പുത്തൂരിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ മധ്യവയസ്കിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെർവാഡ് കടപ്പുറം സ്വദേശിയും മൊഗ്രാൽ പുത്തൂരിൽ താമസക്കാരനുമായ ഇബ്രാഹിം കൂടാലക്കര(52) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ട്രെയിൻ ഇടിച്ചത്. തിരുവനന്തപുരം മംഗളൂരു ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ ആണ് തട്ടിയതെന്ന് പറയുന്നു. കാസർകോട് ടൗൺ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29ന് വയനാട്, …

കുമ്പളയിലെ താല്‍കാലിക ടോള്‍ ബൂത്ത്; എംഎല്‍എയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു, സമര പ്രഖ്യാപനം തിങ്കളാഴ്ച

കാസര്‍കോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ചില്‍ താത്കാലിക ടോള്‍ കളക്ഷന്‍ പോയിന്റ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ എംഎല്‍എ എകെഎം അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കുമ്പള പാലത്തിന് സമീപം ആരിക്കാടി കടവത്ത് ഗേറ്റിന് സമീപമാണ് ടോള്‍ ബൂത്ത് നിര്‍മിക്കുന്ന ടോള്‍ ബൂത്ത് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ചുള്ള സമരപ്രഖ്യാപനം തിങ്കളാഴ്ച നടത്തും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, അഡീഷണല്‍ എസ്‌ഐ രാജീവ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, …

നുസ്രത്തുല്‍ ഇസ്ലാം സംഘം 43-ാം വാര്‍ഷികം നാളെ തുടങ്ങും

ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്റത്ത് നഗര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം 43 -ാം വാര്‍ഷികവും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 27 മുതല്‍ 29 വരെ നടക്കും.പരിപാടിക്ക് തുടക്കം കുറിച്ച് ബദര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ബി.ഹസൈനാര്‍ പതാക ഉയര്‍ത്തി. ഞായറാഴ്ച രാത്രി 7.00 മണിക്ക് മദനീയം മജ്ലിസിന് ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും.28ന് തിങ്കളാഴ്ച രാത്രി 8.30ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരംമതപ്രഭാഷണം നടത്തും. 29 ന് ചൊവ്വ രാത്രി മഗ്രിബ് നിസ്‌ക്കാരാനന്തരം സ്വലാത്ത് മജ്‌ലിസിന്എന്‍.പി.എം …

ജനസാഗരമായി സെന്റ്പീറ്റേഴ്‌സ് സ്‌ക്വയര്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം.ആഗ്രഹപ്രകാരം ശനിയാഴ്ച ഉച്ചയോടെ റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. പൊതുദര്‍ശനത്തിന് പിന്നാലെ നടന്ന പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചുരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാഷ്ട്രപതി …

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും; ഉല്‍സവാന്തരീക്ഷത്തില്‍ കാലിക്കടവ്

കാസര്‍കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് കാലിക്കടവ് മൈതാനത്ത് നടന്നുവരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരശീല വീഴും. ഏപ്രില്‍ 21 മുതല്‍ നടന്ന പ്രദര്‍ശന വിപണന മേള കാലിക്കടവില്‍ ഉത്സവമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രദര്‍ശന വിപണന മേളയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നടക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നു. ഓരോ കണ്ണിലും കൗതുകം നിറക്കുന്ന കാഴ്ചകളും വിവരങ്ങളുമായാണ് …

ഇനി മാഹിയിലും മദ്യവില വര്‍ധിക്കും; തീരുവയും ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ച് പുതുച്ചേരി സര്‍ക്കാര്‍

ചെന്നൈ; മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാബല്യത്തില്‍ വരുന്നതോടെ മാഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്ട്രേഷന്‍ ഫീസും ഉയരും. മദ്യത്തിന്റെ എക്‌സൈസ്, അഡിഷണല്‍ എക്‌സൈസ്, സ്‌പെഷ്യല്‍ എക്‌സൈസ് തീരുവകള്‍ക്കൊപ്പം മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഒപ്പോടെ പ്രാബല്യത്തില്‍ വന്നാല്‍ മാഹി, പുതുച്ചേരി, യാനം, കാരൈക്കല്‍ എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി …

പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. രണ്ടുമണിക്കൂറോളം …

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി

കാസര്‍കോട്: പത്തനംതിട്ട അടൂരില്‍ നിന്നും വെള്ളിയാഴ്ച കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്. എസ്.ഐ എംവി പ്രകാശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ വിനോദ്, ബിജിത്ത്, സുശാന്ത് എന്നിവരുടെ സമയോജിത ഇടപെടലിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെരിയയിലെ ഒരു സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിവരം അടൂര്‍ പൊലീസിന് കൈമാറ്റിയിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ …

അധികൃതരുടെ പരിചരണം തുണയായി; വീട്ടിലെ പ്രസവത്തിനിടെ അമ്മ മരിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കളമശ്ശേരി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ കുഞ്ഞ് ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതോടെ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പിനു കൈമാറിയതായി കളമശേരി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.ഏപ്രിൽ 5നാണ് മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ അസ്മ (35) മരിച്ചത്. കുഞ്ഞിനു ശ്വാസതടസ്സം ശ്രദ്ധയിൽപെട്ടതോടെ സമീപത്തുള്ളവർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ശ്വാസതടസ്സവും നിർജലീകരണവും അനുഭവപ്പെട്ടതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനകളിൽ അണുബാധ കണ്ടെത്തിയതോടെ ആന്റിബയോട്ടിക്കിന്റെയും ഓക്സിജന്റെയും …