മൂന്നുവയസുള്ള കുഞ്ഞിനെ സ്‌കൂട്ടറിലിരുത്തി പിതാവും മാതാവും പുഴയില്‍ ചാടി, തിരച്ചില്‍ തുടങ്ങി

ഹൈദരാബാദ്: മൂന്നുവയസുള്ള കുഞ്ഞിനെ സ്‌കൂട്ടറില്‍ ഇരുത്തി മാതാപിതാക്കള്‍ ഗോദാവരി നദിയില്‍ ചാടി. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സംഭവം പുറംലോകമറിയുന്നത്. വ്യാഴാഴ്ച രാത്രി ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിലെ വസിഷ്ഠ പാലത്തിലാണ് ആണ് സംഭവം. വേല്‍പൂരു ഗ്രാമത്തില്‍ താമസിക്കുന്ന ദൊഡ്ഡ സായി (29), ഭാര്യ ശിരീഷ (28) എന്നിവരാണ് മകനൊപ്പം സ്‌കൂട്ടറില്‍ പാലത്തിലെത്തിയത്. രാത്രി 10 മണിയോടെ എത്തിയ ദമ്പതികള്‍ കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ എത്തിയ വാഹനയാത്രക്കാരാണ് കുട്ടിയെ പാലത്തില്‍ ഒറ്റയ്ക്ക് കരയുന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി ‘അമ്മ… നാന്ന’ എന്ന് വിളിച്ച് കരയുന്നത് കേട്ടാണ് അവനെ ഒറ്റയ്ക്കിരുത്തി മാതാപിതാക്കള്‍ നദിയില്‍ ചാടിയതായി സംശയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഏറ്റെടുത്തു. ദമ്പതികള്‍ക്കായി നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി. രക്ഷാപ്രവര്‍ത്തകരും നീന്തല്‍ വിദഗ്ധരും ചേര്‍ന്ന് പുലരും വരെ നദിയില്‍ തിരച്ചില്‍ നടത്തി. മുന്‍ പ്രവാസിയും ഡ്രൈവറുമായ സായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക ബാധ്യതകള്‍ കാരണം ഇവര്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും, സാമ്പത്തിക പ്രതിസന്ധിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദമ്പതികളുടെ ഈ തീവ്രമായ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page