നേരം പുലര്‍ന്നതു കാന്തപുരം സമസ്ത ഇനിയും അറിയുന്നില്ല: കെ കെ ശൈലജ

കണ്ണൂര്‍: കാന്തപുരം വിഭാഗത്തിന്റെ സ്ത്രീകളോടുള്ള സമീപനം കാലത്തിനു നിരക്കാത്തതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണെന്നു സി പി എം നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ അപലപിച്ചു.
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നതു ശരിയല്ലെന്ന കാന്തപുരം വിഭാഗം പ്രസ്താവനയെ അവര്‍ വിമര്‍ശിച്ചു. നിരവധി വിദ്യാഭ്യാസ-സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ നടത്തുന്ന സമസ്തയില്‍ നിന്ന് ഇത്തരമൊരഭിപ്രായ പ്രകടനമുണ്ടാവുന്നതു അപലപനീയമാണെന്നു ഫേസ് ബുക്ക് കുറിപ്പില്‍ അവര്‍ പറഞ്ഞു. ഇതു സ്ത്രീ വിരുദ്ധമാണ്. സംസ്ഥാനത്തു മുസ്ലീം സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരില്‍ എം എല്‍ എ മാരുണ്ട്. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍മാരുണ്ട്. പഞ്ചായത്തു പ്രസിഡന്റുമാരുണ്ട്. മറ്റു ജനപ്രതിനിധികളുണ്ട് ജഡ്ജിമാരുണ്ട്. വക്കീലന്മാരുണ്ട്. ഡോക്ടര്‍മാരും അധ്യാപകരും, ടെക്‌നോക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവര്‍ പൊതു സ്ഥാപനങ്ങളില്‍ ഒത്തു ചേരുകയും മീറ്റിങ്ങുകളില്‍ വേദി പങ്കിടുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ഒരു മതാചാരവും ലംഘിക്കപ്പെട്ടിട്ടില്ല. സ്ത്രീകളെ വീട്ടിനകത്തു തളച്ചിടുക എന്നതു ഫ്യൂഡല്‍ മനോഭാവമാണ്. സമസ്തയില്‍ നിന്ന് ഇത്തരമൊരഭിപ്രായ പ്രകടനമുണ്ടായതില്‍ അവര്‍ ശൈലജ
പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page