‘നല്ല ചായ നല്ല തുടക്കം’; ജില്ലാശുപത്രിയില്‍ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ”നല്ല ചായ നല്ല തുടക്കം’ പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ …

അനന്തപുരത്തെ വായു- കുടിവെള്ള അന്തരീക്ഷ മലിനീകരണം: സമര സമിതി മാര്‍ച്ച് നടത്തി

കുമ്പള: അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ നിന്നുണ്ടാവുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു.വ്യവസായ പാര്‍ക്കിലെ ചിക്കന്‍, ഓയില്‍ ഫാക്ടറികളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും അവയില്‍ നിന്നൊഴുകുന്ന മലിജലവും അനന്തപുരം പരിസരത്തെ തെളിനീര്‍ കിണറുകളില്‍ ഓയില്‍ അംശവും പശപ്പും കലര്‍ന്ന മലിന ജലമാണ് ഉണ്ടാക്കുന്നതെന്നാരോപിച്ചു നാട്ടുകാര്‍ സേവ് അനന്തപുരം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്റ്റേറ്റിലേക്കു മാര്‍ച്ച് ചെയ്തു. ചെയര്‍മാന്‍ ഷെരീഫ് ടി, കണ്‍വീനര്‍ സുനില്‍ അനന്തപുരം, വൈ. ചെയ. അഷ്‌റഫ് എ കെ, പഞ്ചായത്ത് പ്രസിഡണ്ട് ഫിത, വൈ. പ്രസി. എ …

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്; പവന് കുറഞ്ഞത് 760 രൂപ! ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നാലാംദിവസവും ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 13,905 രൂപയാണ് ഇന്ന് വില. ഒരു പവന്‍ സ്വര്‍ണത്തിന് 1,11,240 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവാണ് കേരളത്തിലെ വിലയെ ബാധിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവില്‍ …

എംഡിഎംഎ അടിച്ച് സ്വബോധം പോയ യുവാവ് ഓടിക്കയറിയത് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക്; യുവാവില്‍ നിന്ന് മയക്കുമരുന്നു കണ്ടെടുത്തു, കേസ്

കാസര്‍കോട്: എംഡിഎംഎ ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവ് കെണിഞ്ഞു. യുവാവിന്റെ ദേഹ പരിശോധന നടത്തിയ പൊലീസ് 0.280 എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കുമ്പള, ദേവി നഗറിലെ മുഹമ്മദ് മുഷ്താഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുണ്ടും ബനിയനും ധരിച്ചാണ് യുവാവ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കാര്യം അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി പറയാന്‍ യുവാവിനു കഴിഞ്ഞില്ല. സ്വബോധത്തിലല്ലെന്നു മനസ്സിലാക്കി യുവാവിന്റെ …

ലോറി കയറി തകര്‍ന്ന എട്ടു വയസുകാരിയുടെ കാല്‍പാദം ആസ്റ്റര്‍ മിംസ് മൈക്രോ സര്‍ജറിയിലൂടെ തുന്നിച്ചേര്‍ത്തു

കാസര്‍കോട് : ലോറി കയറി കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിക്ക് കാസര്‍കോട് ആസ്റ്റര്‍ മിംസ് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കി. കാലിലെ മാംസപേശികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും പ്രധാനപ്പെട്ട രണ്ട് രക്തധമനികളും മൂന്ന് നാഡികളും അറ്റുപോയ നിലയിലും ആശുപത്രിയിലെത്തിച്ച കുട്ടിയെ മൈക്രോവാസ്‌കുലര്‍ അനാസ്റ്റമോസിസ് ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.ഡോ. സംറീന്‍ ജാഫറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. കാസര്‍കോട് മേഖലയില്‍ ഈ അത്യാധുനിക സൗകര്യമുള്ള ഏക ആശുപത്രിയാണ് ആസ്റ്റര്‍ മിംസ്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ …

മുള്ളന്‍പന്നി റോഡിന് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

കോഴിക്കോട്: തൂണേരിയില്‍ മുള്ളന്‍പന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമ്യയ്ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി തൂണേരി ബാലവാടി ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. ഓട്ടോയ്ക്ക് കുറുകെ ഒരു മുള്ളന്‍പന്നി പെട്ടെന്ന് ചാടുകയായിരുന്നു. പന്നിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിലേക്ക് മറിഞ്ഞു. സാരമായി പരിക്കേറ്റ രജിലേഷിനെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. …

വീണ്ടും മയക്കുമരുന്നു വേട്ട; 45 ഗ്രാം എംഡിഎംഎയുമായി യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 45 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് ,പള്ളം, ബൈത്തുല്‍നൂറിലെ എ അബ്ദുല്‍ നാസറി(40)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡിക്കു ലഭിച്ചരഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ 1:30 മണിയോടെ പള്ളത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. അലമാരയില്‍ സൂക്ഷിച്ച നിലയിലാണ് എംഡി എം എ കണ്ടെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ …

സ്വര്‍ണവുമായി എത്തിയ യുവാവിനെ തട്ടി കൊണ്ടുപോകാൻ പദ്ധതിയിട്ടെത്തിയ കുപ്രസിദ്ധ സംഘം അറസ്റ്റില്‍; രണ്ടു ഇന്നോവ കാറുകളും സ്‌കൂട്ടറും പിടിയില്‍; കസ്റ്റഡിയിലായത് നിരവധി കേസുകളിലെ പ്രതികള്‍

കോഴിക്കോട്: വിദേശത്തു നിന്നു സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി യിട്ടെത്തിയ കുപ്രസിദ്ധ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘം അറസ്റ്റില്‍. രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ വാരത്തെ ഷാരോണ്‍(22), തിരൂര്‍, പുതിയ കടപ്പുറത്തെ റിയാസ് (39), ഇരിട്ടി, മുഴക്കുന്നിലെ കെ.കെ അക്ഷയ് (26), ബേപ്പൂര്‍ വെണ്ണമാത്തിലെ പി സുജിത്ത് (26), കണ്ണൂര്‍, ചക്കരക്കല്ല്, നവ്വന്‍ച്ചേരിയിലെ താജുദ്ദീന്‍ (32), കൂത്തുപറമ്പിലെ സ്വരലാല്‍ (38), കാക്കയങ്ങാട്ടെ കെ ധനേഷ് (29), വി. ശരത് (35), മുഴക്കുന്നിലെ …

സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നട കുണ്ടത്തില്‍ സ്വദേശി കെ രജിന്‍ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കൂത്തുപറമ്പ സംസ്ഥാന പാതയില്‍ ചാല ഹൈസ്‌കൂളിന് സമീപത്താണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടത്തില്‍ രാജന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരി: അഞ്ജു.

ശ്രീബാലമോളുടെ ജീവന്‍ കാക്കാന്‍ പാറുമോളുടെ സമ്പാദ്യ കുടുക്ക കൈമാറി

കാസര്‍കോട്: രക്താര്‍ബുദം ബാധിച്ച് തലശ്ശേരി ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നാലു വയസുകാരിക്കു സഹായഹസ്തവുമായി പത്തു വയസുകാരി. പെരിയ, ചെക്കിപ്പള്ളത്തെ പ്രസാദിന്റെ മകള്‍ പാറുമോളാണ് തന്റെ സമ്പാദ്യമായ കുടുക്ക ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ശോഭയ്ക്കു കൈമാറിയത്. 2,141 രൂപയാണ് പാറുമോളുടെ സമ്പാദ്യം കുടുക്കയില്‍ ഉണ്ടായിരുന്നത്. പെരിയ, കൂടാനത്തെ ഗോപാലന്‍- അനിത ദമ്പതികളുടെ നാലു വയസ്സുള്ള ശ്രീബാലയാണ് രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നിര്‍ദ്ധന കുടുംബമാണ്. ഇതിനകം നടത്തിയ ചികിത്സയ്ക്കായി 12 ലക്ഷത്തില്‍പരം രൂപ ചെലവായി. തുടര്‍ …

മഴ: കുമ്പളയില്‍ വീടിനോട് ചേര്‍ന്ന മതില്‍ തകര്‍ന്നു; വീട് അപകടാവസ്ഥയില്‍

കുമ്പള: ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞ് വീട് അപകടത്തിലായി. കുമ്പള കഞ്ചിക്കട്ട ദുര്‍ഗാംബ റോഡിലെ പാമ്പുപിടുത്തക്കാരന്‍ കെവി സുരേഷിന്റെ വീടാണ് അപകടാവസ്ഥായിലായിട്ടുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട മഴയില്‍ മതില്‍ തകരുകയായിരുന്നു. ഒപ്പം മതിലിനുള്ളില്‍ നിറച്ചിരുന്ന മണ്ണും ഒലിച്ചുപോയിട്ടുണ്ട്. മഴ ശക്തമായി തുടരുകയായണെങ്കില്‍ വീടിന് ഭീഷണിയാകുമെന്ന് ആശങ്കയുണ്ട്. സുരേഷും ഭാര്യയും കുട്ടികളുമാണ് വീട്ടില്‍ താമസമുള്ളത്. റോഡിന്റെ ഭാഗത്ത് വീടിനോട് ചേര്‍ന്നു മതില്‍ കെട്ടി മണ്ണ് നിറയ്ക്കുകയായിരുന്നു. ആ മതിലും മണ്ണുമാണ് തകര്‍ന്നിട്ടുള്ളത്.

പെര്‍ഡാല സഹ. ബാങ്ക് റിട്ട. സെക്രട്ടറി സുബ്രഹ്‌മണ്യ ഭട്ട് അന്തരിച്ചു

ബദിയഡുക്ക: പെര്‍ഡാല സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പുതുക്കോളിയിലെ സുബ്രഹ്‌മണ്യ ഭട്ട് (84) അന്തരിച്ചു. ഭാര്യ: രുഗ്മിണി. മക്കള്‍: ശങ്കര കുമാര, കൃഷ്ണ മൂര്‍ത്തി, പ്രേമ, സുധ. മരുമക്കള്‍: ദിവ്യ, പ്രതിഭ, പുരുഷോത്തമ. സഹോദരങ്ങള്‍: വിഷ്ണു ശര്‍മ്മ, ഗണപതിഭട്ട്, ശിവപ്രസാദ്, സാവിത്രി, സത്യഭാമ, തിരുമലേശ്വരി.

കെ എസ് ആര്‍ ടി സി ബസുകളിലെ സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രം; മറ്റു ബസുകളില്‍ പിന്നീട്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍മാത്രം. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത വകുപ്പ് മന്ത്രി സി പി ജോണും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.യു ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര. ഇത് നടപ്പിലാക്കുന്നത് കെ എസ് ആര്‍ …

നാട്ടുകാര്‍ക്ക് ആശ്രയമായിരുന്ന ചെറുപുഴ-കാസര്‍കോട് സ്വകാര്യ ബസ് മുന്നറിയിപ്പില്ലാതെ മുടങ്ങുന്നതായി പരാതി; യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ചെറുപുഴ-ചീമേനി-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന സ്വകാര്യ ബസ് ട്രിപ്പ് മുടക്കുന്നതും സമയം പാലിക്കാതെ ഓടുന്നതും സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വര്‍ഷങ്ങളായി കൃത്യ സമയത്ത് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയിരുന്ന ഈ ബസ് മലയോര നിവാസികള്‍ക്കു ജില്ലാ ആസ്ഥാനത്ത് എത്താനും തിരിച്ചു പോവാനുമുള്ള സ്ഥിരം സര്‍വ്വീസ് ബസായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബസ് ഇടക്കിടക്ക് സര്‍വ്വീസ് മുടക്കുന്നതും കൃത്യസമയം പാലിക്കാത്തതും സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് രൂക്ഷമാക്കുന്നു.ചെറുപുഴയില്‍ നിന്നു ദിവസം മൂന്നു ട്രിപ്പാണ് ഈ ബസ് കാസര്‍കോട്ടേക്ക് …

മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ആള്‍താമസമില്ലാത്ത തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനെ ആള്‍താമസമില്ലാത്ത തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കണ്ണങ്കൈയിലെ കെ വി രവീന്ദ്രനാ(65)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് തറവാട് വീടിന്റെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കയര്‍ അറുത്തുമാറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്‍ വിപിന്‍ ഏതാനും വര്‍ഷം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.പരേതരായ കെവി ജാനകിയുടെയും കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞമ്പുവിന്റെയും മകനാണ്. ഭാര്യ: കെ ഗീത …

ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ!

നാരായണന്‍ പേരിയ പത്രോസേ, നീ പാറയാകുന്നു; നിന്നില്‍ ഞാന്‍ എന്റെ ആലയം പണിയും. യേശുക്രിസ്തു, തന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ പത്രോസിനോട് പറഞ്ഞുവത്രെ. പത്രോസിന് ഇത് ഒരു അനുഗ്രഹമായി. ദൈവ പുത്രന്റെ ആശിര്‍വാദം. ആ പത്രോസിന്റെ ഇരിപ്പിടത്തിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ മാര്‍പ്പാപ്പ- പോപ്പ്- ഇരിക്കുന്നത് എന്നാണ് വിശ്വാസം. വിശേഷ പദവിയിലിരിക്കുന്ന കര്‍ദ്ദിനാളന്മാര്‍ സര്‍വ്വ സമ്മതമായി തിരഞ്ഞെടുക്കുന്നത് ആരെയാണോ, ആ വ്യക്തിയാണ് പോപ്പ്. ഒരു പോപ്പ് കാലം ചെയ്താല്‍ (മരിച്ചാല്‍ എന്ന് പറയാന്‍ പാടില്ല, കാലം ചെയ്യുക- കാലഗതിയടയുക. …

കൊച്ചി സർവകലാശാല ജോ. രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

എറണാകുളം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജോയിന്റ് രജിസ്ട്രാർ ടി ബി മുഹമ്മദ് സലിം (53) ഷോക്കറ്റ് മരിച്ചു. ഇടപ്പള്ളി കുന്നുംപുറം താമരശ്ശേരി സ്വദേശിയാണ്. വീട്ടുപറമ്പിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. ബന്ധുക്കൾ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് ദമ്പതികൾ കൊല്ലത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലത്തെ അഡ്രസ്സിലുള്ള ആധാർ കാർഡുമായി കൊല്ലത്ത് താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ഭാര്യ ഭർത്താക്കന്മാരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആധാർ കാർഡ് ഇവർക്ക് എവിടെനിന്നു ലഭിച്ചു, അത് ആരുണ്ടാക്കിക്കൊ ടുത്തു,അതുമായി എത്രകാലമായി അവർ കേരളത്തിൽ കഴിയുന്നു, ഇവരുടെ സഹായത്തോടെ മറ്റ് ബംഗ്ലാദേശികൾ കേരളത്തിൽ ഇത്തരത്തിൽ വ്യാജ രേഖകൾ ചമ്മച്ച് കഴിയുന്നുണ്ടോ എന്നിവയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുക ൾ ബൻഡൽ …