കണ്ണൂര്‍: നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നട കുണ്ടത്തില്‍ സ്വദേശി കെ രജിന്‍ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കൂത്തുപറമ്പ സംസ്ഥാന പാതയില്‍ ചാല ഹൈസ്‌കൂളിന് സമീപത്താണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടത്തില്‍ രാജന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരി: അഞ്ജു.







