ശ്രീബാലമോളുടെ ജീവന്‍ കാക്കാന്‍ പാറുമോളുടെ സമ്പാദ്യ കുടുക്ക കൈമാറി

കാസര്‍കോട്: രക്താര്‍ബുദം ബാധിച്ച് തലശ്ശേരി ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നാലു വയസുകാരിക്കു സഹായഹസ്തവുമായി പത്തു വയസുകാരി. പെരിയ, ചെക്കിപ്പള്ളത്തെ പ്രസാദിന്റെ മകള്‍ പാറുമോളാണ് തന്റെ സമ്പാദ്യമായ കുടുക്ക ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ശോഭയ്ക്കു കൈമാറിയത്. 2,141 രൂപയാണ് പാറുമോളുടെ സമ്പാദ്യം കുടുക്കയില്‍ ഉണ്ടായിരുന്നത്. പെരിയ, കൂടാനത്തെ ഗോപാലന്‍- അനിത ദമ്പതികളുടെ നാലു വയസ്സുള്ള ശ്രീബാലയാണ് രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നിര്‍ദ്ധന കുടുംബമാണ്. ഇതിനകം നടത്തിയ ചികിത്സയ്ക്കായി 12 ലക്ഷത്തില്‍പരം രൂപ ചെലവായി. തുടര്‍ ചികിത്സയ്ക്കായി ഇനിയും ലക്ഷങ്ങള്‍ വേണം. എന്നാല്‍ അതിനുള്ള ശേഷി ഇല്ലാത്ത കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്തംഗം ശോഭ ചെയര്‍പേഴ്‌സണായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.
ഈ വിവരമറിഞ്ഞാണ് പെരിയ റെഡ് സ്റ്റാര്‍ ക്ലബ്ബ് ജോയന്റ് സെക്രട്ടറിയായ ചെക്കിപ്പള്ളത്തെ പ്രസാദിന്റെ മകള്‍ പാറു തന്റെ ‘കുടുക്കു’ കമ്മിറ്റിക്കു നല്‍കാന്‍ സ്വയം തീരുമാനമെടുത്തത്. കുടുക്കയില്‍ എത്ര പണം ഉണ്ടെന്നു പോലും എണ്ണി നോക്കാതെയാണ് പാറുമോള്‍ ഇന്നലെ (ഞായര്‍) റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗവും സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ശോഭ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പാറുമോളില്‍ നിന്നു കുടുക്ക സ്വീകരിച്ചു. തുറന്നു നോക്കി എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് കുടുക്കയില്‍ 2141 രൂപ ഉണ്ടെന്ന് വ്യക്തമായത്. കലര്‍പ്പില്ലാതെ, സഹ ജീവി സ്‌നേഹം കാണിച്ച പാറുമോളെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page