കൊല്ലം: കൊല്ലത്തെ അഡ്രസ്സിലുള്ള ആധാർ കാർഡുമായി കൊല്ലത്ത് താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ഭാര്യ ഭർത്താക്കന്മാരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആധാർ കാർഡ് ഇവർക്ക് എവിടെനിന്നു ലഭിച്ചു, അത് ആരുണ്ടാക്കിക്കൊ ടുത്തു,അതുമായി എത്രകാലമായി അവർ കേരളത്തിൽ കഴിയുന്നു, ഇവരുടെ സഹായത്തോടെ മറ്റ് ബംഗ്ലാദേശികൾ കേരളത്തിൽ ഇത്തരത്തിൽ വ്യാജ രേഖകൾ ചമ്മച്ച് കഴിയുന്നുണ്ടോ എന്നിവയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുക ൾ ബൻഡൽ എന്നിവരാണ് പോലീസ് പിടിയിലായിട്ടുള്ളത്. നീണ്ടകരയിൽ ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്.







