മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ആള്‍താമസമില്ലാത്ത തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനെ ആള്‍താമസമില്ലാത്ത തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കണ്ണങ്കൈയിലെ കെ വി രവീന്ദ്രനാ(65)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് തറവാട് വീടിന്റെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കയര്‍ അറുത്തുമാറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്‍ വിപിന്‍ ഏതാനും വര്‍ഷം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതരായ കെവി ജാനകിയുടെയും കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞമ്പുവിന്റെയും മകനാണ്. ഭാര്യ: കെ ഗീത (ദിനേശ് ബീഡി കരപ്പാത്ത് ബ്രാഞ്ച്). മകള്‍: കെ ശ്രുതി. മരുമകന്‍: ഷഹരാജന്‍. സഹോദരന്‍. ചന്ദ്രന്‍ (റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page