സ്വര്‍ണവുമായി എത്തിയ യുവാവിനെ തട്ടി കൊണ്ടുപോകാൻ പദ്ധതിയിട്ടെത്തിയ കുപ്രസിദ്ധ സംഘം അറസ്റ്റില്‍; രണ്ടു ഇന്നോവ കാറുകളും സ്‌കൂട്ടറും പിടിയില്‍; കസ്റ്റഡിയിലായത് നിരവധി കേസുകളിലെ പ്രതികള്‍

കോഴിക്കോട്: വിദേശത്തു നിന്നു സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി യിട്ടെത്തിയ കുപ്രസിദ്ധ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘം അറസ്റ്റില്‍. രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ വാരത്തെ ഷാരോണ്‍(22), തിരൂര്‍, പുതിയ കടപ്പുറത്തെ റിയാസ് (39), ഇരിട്ടി, മുഴക്കുന്നിലെ കെ.കെ അക്ഷയ് (26), ബേപ്പൂര്‍ വെണ്ണമാത്തിലെ പി സുജിത്ത് (26), കണ്ണൂര്‍, ചക്കരക്കല്ല്, നവ്വന്‍ച്ചേരിയിലെ താജുദ്ദീന്‍ (32), കൂത്തുപറമ്പിലെ സ്വരലാല്‍ (38), കാക്കയങ്ങാട്ടെ കെ ധനേഷ് (29), വി. ശരത് (35), മുഴക്കുന്നിലെ കെകെ കനകരാജ് (28), ചെറുവട്ടൂരിലെ കെ.പി ജുനൈദ് (27), തില്ലങ്കേരിയിലെ ടി. രഞ്ജിത്ത് (41), മലപ്പുറം, വളാഞ്ചേരിയിലെ എ.കെ ഇര്‍ഫാന്‍ (28), കര്‍ണ്ണാടക, വീരാജ്‌പേട്ടയിലെ എന്‍എ അഭിഷേക് (31) എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപത്ത് വച്ച് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികള്‍ ബോംബു കേസ്, കൊലപാതകശ്രമം, ഹൈവെ കൊള്ള തുടങ്ങിയ കേസുകളില്‍ പ്രതികളായി നേരത്തെ ജയിലില്‍ കിടന്നവരാണെന്നു പൊലീസ് പറഞ്ഞു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അന്‍സാര്‍, പരപ്പനങ്ങാടിയിലെ അലി അക്ബര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം കരിപ്പൂരിലെത്തിയത്. വാട്‌സ്ആപ്പ് ചാറ്റിലൂടെയാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേ സമയം സംഭവത്തിലെ മൂന്നു പേര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page