‘നല്ല ചായ നല്ല തുടക്കം’; ജില്ലാശുപത്രിയില്‍ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ”നല്ല ചായ നല്ല തുടക്കം’ പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്.
ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, ഡോ.സെറീന സലാം, രാധിക ടി.വി, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.ബി.ഷഹര്‍ബാന, നഴ്സിങ് സൂപ്രണ്ട് സി. ലളിതാംബിക സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ സ്വാഗതവും പി പ്രിയ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page