അനന്തപുരത്തെ വായു- കുടിവെള്ള അന്തരീക്ഷ മലിനീകരണം: സമര സമിതി മാര്‍ച്ച് നടത്തി

കുമ്പള: അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ നിന്നുണ്ടാവുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു.
വ്യവസായ പാര്‍ക്കിലെ ചിക്കന്‍, ഓയില്‍ ഫാക്ടറികളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും അവയില്‍ നിന്നൊഴുകുന്ന മലിജലവും അനന്തപുരം പരിസരത്തെ തെളിനീര്‍ കിണറുകളില്‍ ഓയില്‍ അംശവും പശപ്പും കലര്‍ന്ന മലിന ജലമാണ് ഉണ്ടാക്കുന്നതെന്നാരോപിച്ചു നാട്ടുകാര്‍ സേവ് അനന്തപുരം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്റ്റേറ്റിലേക്കു മാര്‍ച്ച് ചെയ്തു. ചെയര്‍മാന്‍ ഷെരീഫ് ടി, കണ്‍വീനര്‍ സുനില്‍ അനന്തപുരം, വൈ. ചെയ. അഷ്‌റഫ് എ കെ, പഞ്ചായത്ത് പ്രസിഡണ്ട് ഫിത, വൈ. പ്രസി. എ കെ മുഹമ്മദ് കുഞ്ഞി, എ കെ ആരിഫ്, അഷ്‌റഫ് കാര്‍ള, കെ പി സി സി ജന. സെക്രട്ടറി സോമശേഖരന്‍, പഞ്ചായത്ത് അംഗങ്ങളായ ഷക്കീന, സതീശ് ഭണ്ഡാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ കെ എം അഷ്‌റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫാക്ടറിയില്‍ നിന്നുള്ള വായു- ജല മലിനീകരണത്തിനെതിരെ ദീര്‍ഘകാലമായി ജനകീയ പ്രക്ഷോഭം തുടരുകയാണ്. നായിക്കാപ്പില്‍ നിന്നാരംഭിച്ച മാര്‍ച്ചിനു എസ് ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page