ലോറി കയറി തകര്‍ന്ന എട്ടു വയസുകാരിയുടെ കാല്‍പാദം ആസ്റ്റര്‍ മിംസ് മൈക്രോ സര്‍ജറിയിലൂടെ തുന്നിച്ചേര്‍ത്തു

കാസര്‍കോട് : ലോറി കയറി കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിക്ക് കാസര്‍കോട് ആസ്റ്റര്‍ മിംസ് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കി. കാലിലെ മാംസപേശികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും പ്രധാനപ്പെട്ട രണ്ട് രക്തധമനികളും മൂന്ന് നാഡികളും അറ്റുപോയ നിലയിലും ആശുപത്രിയിലെത്തിച്ച കുട്ടിയെ മൈക്രോവാസ്‌കുലര്‍ അനാസ്റ്റമോസിസ് ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഡോ. സംറീന്‍ ജാഫറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. കാസര്‍കോട് മേഖലയില്‍ ഈ അത്യാധുനിക സൗകര്യമുള്ള ഏക ആശുപത്രിയാണ് ആസ്റ്റര്‍ മിംസ്.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മമാണ് ഇതിലെ രക്തക്കുഴലുകളും നാഡികളും. ഹൈ-പവര്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പുകളുടെയും പ്രത്യേക ഉപകരണങ്ങളുടെയും സഹായത്തോടെ ഇവ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഈ സങ്കീര്‍ണ്ണമായ മൈക്രോ സര്‍ജറിയിലൂടെ കുട്ടിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും തകര്‍ന്ന നാഡികള്‍ കൂട്ടിച്ചേര്‍ക്കാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.കുട്ടിയുടെ മനസാന്നിധ്യം ഇതിനു സഹായിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച രീതിയില്‍ സുഖം പ്രാപിച്ചുവരുന്ന കുട്ടി വീണ്ടും പൂര്‍ണ ഗതിയില്‍ സ്‌കൂളില്‍ പോയി തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടര്‍മാരുടെ വൈദഗ്ധ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു കുരുന്നിന്റെ വലിയ സ്വപ്നങ്ങള്‍ക്കാണ് ആസ്റ്റര്‍ മിംസ് ചിറകുപകര്‍ന്നത്. കൃത്യസമയത്ത് വിദഗ്ധ ചികിത്സയിലൂടെ സങ്കീര്‍ണ്ണമായ വൈകല്യങ്ങളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാനായതിലൂടെ ആസ്റ്റര്‍ മിംസ് ആരോ ഗ്യമേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page