എംഡിഎംഎ അടിച്ച് സ്വബോധം പോയ യുവാവ് ഓടിക്കയറിയത് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക്; യുവാവില്‍ നിന്ന് മയക്കുമരുന്നു കണ്ടെടുത്തു, കേസ്

കാസര്‍കോട്: എംഡിഎംഎ ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവ് കെണിഞ്ഞു. യുവാവിന്റെ ദേഹ പരിശോധന നടത്തിയ പൊലീസ് 0.280 എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കുമ്പള, ദേവി നഗറിലെ മുഹമ്മദ് മുഷ്താഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുണ്ടും ബനിയനും ധരിച്ചാണ് യുവാവ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കാര്യം അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി പറയാന്‍ യുവാവിനു കഴിഞ്ഞില്ല. സ്വബോധത്തിലല്ലെന്നു മനസ്സിലാക്കി യുവാവിന്റെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
Scroll to top

You cannot copy content of this page