വീണ്ടും മയക്കുമരുന്നു വേട്ട; 45 ഗ്രാം എംഡിഎംഎയുമായി യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 45 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് ,പള്ളം, ബൈത്തുല്‍നൂറിലെ എ അബ്ദുല്‍ നാസറി(40)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡിക്കു ലഭിച്ച
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ 1:30 മണിയോടെ പള്ളത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. അലമാരയില്‍ സൂക്ഷിച്ച നിലയിലാണ് എംഡി എം എ കണ്ടെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബദിയഡുക്ക, ബേക്കല്‍, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡില്‍ 44 ഗ്രാം എംഡിയുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്കയില്‍ പുത്തിഗെയിലെ മുഹമ്മദ് ഹനീഫ എന്ന കാക്ക ഹനീഫ (37)യെ 28.99 ഗ്രാം എംഡിഎംഎയുമായും 29,500 രൂപയുമായാണ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടിയിരുന്നു.
കുമ്പളയില്‍ മുഗു, ഉറുമിയിലെ ഷബീര്‍ അലി (45)യെ 11.97 ഗ്രാം എംഡിഎംഎയുമാണ് അറസ്റ്റ് ചെയ്തത്.
മൗവ്വലിലെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ഷാഹുല്‍ഹമീദിനെ (31) 3.1 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ പൊലീസാണ് പിടികൂടിയത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ അമ്പതോളം കേസുകളിലായി 55ല്‍പ്പരം പേരാണ് പൊലീസിന്റെ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page