കുമ്പള: ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞ് വീട് അപകടത്തിലായി. കുമ്പള കഞ്ചിക്കട്ട ദുര്‍ഗാംബ റോഡിലെ പാമ്പുപിടുത്തക്കാരന്‍ കെവി സുരേഷിന്റെ വീടാണ് അപകടാവസ്ഥായിലായിട്ടുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട മഴയില്‍ മതില്‍ തകരുകയായിരുന്നു. ഒപ്പം മതിലിനുള്ളില്‍ നിറച്ചിരുന്ന മണ്ണും ഒലിച്ചുപോയിട്ടുണ്ട്. മഴ ശക്തമായി തുടരുകയായണെങ്കില്‍ വീടിന് ഭീഷണിയാകുമെന്ന് ആശങ്കയുണ്ട്. സുരേഷും ഭാര്യയും കുട്ടികളുമാണ് വീട്ടില്‍ താമസമുള്ളത്. റോഡിന്റെ ഭാഗത്ത് വീടിനോട് ചേര്‍ന്നു മതില്‍ കെട്ടി മണ്ണ് നിറയ്ക്കുകയായിരുന്നു. ആ മതിലും മണ്ണുമാണ് തകര്‍ന്നിട്ടുള്ളത്.






