ഒമാനിൽ അക്രമത്തെത്തുടർന്ന തീപിടിച്ച ഇന്ത്യൻ കപ്പലിൽ നിന്ന് 24 ഇന്ത്യൻ കപ്പൽ ജീവനക്കാരെ രക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യൻ കപ്പലിനു നേരെ ഒമാനിൽ ഉണ്ടായ ആക്രമത്തിൽ ഇന്ധന ടാങ്കിനു തീപിടിച്ചതിനെത്തുടർന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച ഇന്ത്യക്കാരായ 24 കപ്പൽ ജീവനക്കാരെ ഒമാൻ എയർ ഫോഴ്സ് രക്ഷിച്ചു. തീ പിടിച്ച കപ്പലിനുള്ളിൽ അകപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിന് ഇൻഡ്യ ഗവൺമെന്റ് ഒമാനോട് അഭ്യർത്ഥിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരും അടിയന്തര സഹായം തേടി സന്ദേശം അയച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഒമാൻ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടത്.

ദുബായിൽ ബസ് ട്രാക്കിലിടിച്ച് 6 ഇന്ത്യക്കാർ മരിച്ചു

ദുബായ് :ദുബായിൽ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് നിർത്തിയ ട്രക്കിന് പിന്നാലെ പോവുകയായിരുന്ന മിനി ബസ് ഇടിച്ച് എട്ടുപേർ മരിച്ചു. മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നറിയുന്നു. തകരാറിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രക്ക് നടു റോഡിൽ പെട്ടെന്ന് നിർത്തുകയായിരുന്നു. ട്രക്കിന് പിന്നാലെ സ്പീഡിലായിരുന്ന ബസ് നിർത്തിയ ട്രക്കിന് പിന്നിൽ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു. ഇവരിൽ മറ്റ് എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരും ഇന്ത്യക്കാരാണ്. ട്രക്കിന് പിന്നിൽ സഞ്ചരിച്ച് ബസ് നിശ്ചിത അകലം പാലിക്കത്തതാണ് അപകടകാരണമെന്ന് …

ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശം

ടെഹ്റാൻ:ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരെ മുന്നറിയിച്ചു. ഇറാനിലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നിർദേശം. ഇറാനിലേക്കുള്ള യാത്ര ഇന്ത്യക്കാർ പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പരുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ പൊട്ടിത്തെറി; എട്ടുമരണം ; നിരവധി പേർക്ക് പരിക്ക്

വിശാഖപട്ടണം : വിശാഖപട്ടണത്തു സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ടു തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു .സ്റ്റീൽ ഉരുക്കുന്ന യന്ത്ര ഭാഗങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഇതിനിടയിൽ ഉരുക്ക് സൂക്ഷിച്ചിരുന്ന വലിയ ടാങ്ക് മറിഞ്ഞ് 1600 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഉരുകിയ ഉരുക്കു തൊഴിലാളികൾക്കിടയിലേക്കു ചോർന്ന് ഒഴുകിയാണ് അപകടം രൂക്ഷമായത്. പ്ലാന്റിൽ ഉരുക്കി വെച്ചിരുന്ന ഉരുക്ക് ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടയിലാണ് ഉയർത്തുകയായിരുന്ന കൂറ്റൻ ടാങ്ക് ചരിഞ്ഞു വൻചൂടിലായിരുന്ന ദ്രവീകൃത സ്റ്റീൽ പ്ലാന്റിലേക്കു ഒഴുകി അപകടം സംഭവിച്ചതെന്നു പറയുന്നു. അധികൃതർ …

റെഡ് അലർട്ട്: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

​​കാസർകോട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും …

ഫോർബിഡൻ സിറ്റി അഥവാ നിഷിദ്ധ നഗരം

കൊടക്കാട് നാരായണൻ ചൈനയുടെ സാമ്രാജ്യത്വ ഹൃദയത്തിലേക്കുള്ള ഒരു സഞ്ചാരം:ബീജിംഗിന്റെ ഹൃദയഭാഗത്ത്, കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിലും തന്റെ പ്രൗഢി നഷ്ടപ്പെടാതെ നിൽക്കുന്ന ഒരു അത്ഭുതനഗരമുണ്ട് — ഫോർബിഡൻ സിറ്റി . ചുവന്ന മതിലുകളും സ്വർണ്ണവർണ മേൽക്കൂരകളും തീർത്ത ഈ രാജകീയ സമുച്ചയം, ചൈനയുടെ അഞ്ചു നൂറ്റാണ്ടിലേറെ നീണ്ട സാമ്രാജ്യത്വ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്.രാജാക്കന്മാരുടെ നഗരത്തിലേക്ക്പ്രഭാതത്തിന്റെ മൃദുലമായ വെളിച്ചത്തിൽ ഫോർബിഡൻ സിറ്റിയുടെ വിശാലമായ കവാടത്തിനു മുന്നിൽ നിൽക്കുന്ന ഏതൊരാൾക്കും, ഒരു നഗരത്തിലല്ല, ഒരു കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന തോന്നലാണ് ഉണ്ടാവുക.യാത്രാനന്ദ ട്രാവൽ പാക്കേജിൽ …

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ 22 കാരി ജീവനൊടുക്കി

കോഴിക്കോട്: വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതി ജീവനൊടുക്കി. താമരശ്ശേരി അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചേലോട്ടില്‍ പ്രദീപ് കുമാറിന്റെയും ബിന്ദുവിന്റെയും മകളാണ് നന്ദന. സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.മുറിയില്‍ ഉറങ്ങുകയായിരുന്ന സഹോദരി ഉണര്‍ന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപവാസികളെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവാഹ …

ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണം; അവിടേക്കുള്ള യാത്രയും ഒഴിവാക്കണം; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഇറാനിലുള്ളവര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി.ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇറാന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണം തങ്ങളുെട പ്രതിരോധ സംവിധാനം ഉപയോഗിച്ച് …

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ല: പരസ്പരം സമ്മതത്തോടെയുള്ള അത്തരം ബന്ധങ്ങളെ വിലക്കാന്‍ നിയമവുമില്ല; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹത്തിന് മുന്‍പ് പരസ്പര സമ്മതത്തോടെ ഉണ്ടായ ശാരീരിക ബന്ധം ഒരു വ്യക്തിയുടെസ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഒരു യുവാവിന്റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ …

സംസ്ഥാനത്തു ജനമനസുകളിൽ മുഖ്യപ്രതിപക്ഷം ബിജെപി: വി.കെ. സജീവൻ

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പോടെ ജനമനസ്സുകളിൽ മുഖ്യപ്രതിപക്ഷത്തിൻ്റെ റോളിൽ ബിജെപിയാണെന്നുബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വികെ സജീവൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള, സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി ഉൾപ്പെടെ വിവിധ വിഷയങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി എംഎൽഎമാരാണ് വീണ്ടും സജീവമാക്കിയതെന്നു പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാനുമായി ബന്ധപ്പെട്ട്നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ബിജെപിയുടെ ആശയം, ചരിത്രം, കാര്യപദ്ധതി, ലക്ഷ്യം എന്നിവയെ കുറിച്ച്പ്രവർത്തകരിൽ ധാരണ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി. …

ലോക കപ്പ് ഫുട്‌ബോള്‍: സംഘചേതന കുതിര ക്കോട് ക്വിസ്സ് മത്സരം നടത്തി

കാസര്‍കോട്: ഫുട്ബാള്‍ ലോക കപ്പിനോടനുബന്ധിച്ച് സ്‌പോര്‍ട്‌സിനെ ലഹരിയാക്കുക എന്ന മുദ്രാവാക്യവുമായി സംഘചേതന കുതിരക്കോടിന്റെനേതൃത്വത്തില്‍ ലോക കപ്പ് ഫുട്ബാള്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. പളളിക്കര പഞ്ചായത്ത് മെമ്പര്‍ വി.കാഞ്ചന ഉല്‍ഘാടനം ചെയ്തു. രതീഷ് വളപ്പില്‍ വീട് അധ്യക്ഷത വഹിച്ചു. എ.കെ.ജയപ്രകാശ് ക്വിസ്സ് മത്സരം നിയന്ത്രിച്ചു.കെ രാജേഷ് കുമാര്‍, പദ്മനാഭന്‍ പി, , ദിനേശ് ടി ,പ്രിയേഷ്, അക്ഷയ് വി സംസാരിച്ചു.ക്വിസ്സ് മത്സരത്തില്‍ അശോക് കുമാര്‍ ഒന്നാം സ്ഥാനവും വിഷ്ണു കെ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ …

ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ രണ്ടാംക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; 17 കാരനായ തൊഴിലാളിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ രണ്ടാംക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തൊഴിലാളിയായ 17 കാരന്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ആണ് സംഭവം. പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ ഒരു കടയില്‍ പോയിരുന്നു. ഈ തക്കത്തില്‍ തൊഴിലാളി കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി ബഹളം വച്ചതോടെ ആളുകള്‍ തടിച്ചുകൂടി. വിവരമറിഞ്ഞ പിതാവ് നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളിയെ പിടികൂടി …

വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്, കടലില്‍ പോകുന്നതില്‍ വിലക്ക്

കാസര്‍കോട്: മഴ ശക്തമായതോടെ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. നാളെ മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൊങ്കണ്‍ തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. …

അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം: കെസെഫ്

ദുബൈ :അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. ദുബായിൽ ചേർന്ന വാർഷിക പൊതു യോഗമാണ് കേന്ദ്ര-കേരള സർക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകില്ലെ ന്നും യോഗം അഭിപ്രായപ്പെട്ടു. കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ വികസന പദ്ധതികളിൽ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമാണെന്നു …

നഗരം പ്രക്ഷോഭ വേദിയായി മാറുന്നു; പെട്രോള്‍-പാചക വാതക വിലക്കയറ്റത്തിനെതിരെ സി ഐ ടി യു- ബസുടമാ പ്രതിഷേധം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു സംഘടനകള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.ഭരണം മാറിയതോടെ ടൗണ്‍ സി പി എമ്മിന്റെയും സി ഐ ടി യുവിന്റെയും നേതൃത്വത്തിലുള്ള പ്രക്ഷോഭ വേദിയായി മാറിയതില്‍ ജനങ്ങള്‍ കൗതുകം പ്രകടിപ്പിക്കുന്നു. പെട്രോള്‍, പാചക വാതക വിലക്കയറ്റത്തിനെതിരെ ഇടതു സംഘടനകള്‍ ഇന്നും പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. സി ഐ ടി യു …

മകനെ സ്‌കൂളില്‍ വിടാന്‍ കൊണ്ടുപോകവേ മുന്നില്‍ കാട്ടാന; കാട്ടാനയുടെ ആക്രമണത്തില്‍ മാതാവിന് ദാരുണാന്ത്യം, മകന് പരിക്ക്, ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. സൂര്യനെല്ലി തിരുവള്ളൂവര്‍ ഉന്നതിയിലെ മാരിമ്മാള്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സിങ്ക് കണ്ടത്തിന് സമീപം ആണ് സംഭവം. എട്ടരയോടെ കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ കൊണ്ടുപോകുന്നതിനിടെ കാട്ടാന മുന്നില്‍ പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം ആനയെ തിരിച്ചറിയാനായിലെന്നാണ് വിവരം. യുവതിയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നതായി വനംവകുപ്പ് …

പെട്രോള്‍ പമ്പിലെ ബൈക്ക് റേസ് ചോദ്യം ചെയ്ത വിരോധം; ജീവനക്കാരെ ആക്രമിച്ച് വാതിലിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു, രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പെട്രോള്‍ പമ്പിലെ ബൈക്ക് റേസ് ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു, ജീവനക്കാരെ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കുമ്പള, പെര്‍വാഡിലെ കുമ്പള ഫ്യുവല്‍സിലെ ജീവനക്കാരായ കോയിപ്പാടി, കടപ്പുറത്തെ അനൂപ് (22), കിഷോര്‍ (20) എന്നിവരാണ് അക്രമത്തിനു ഇരയായത്. അനൂപ് നല്‍കിയ പരാതിയില്‍ സുല്‍ഫിക്കര്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.ഇന്നലെ (ഞായര്‍) രാത്രി 10മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ പമ്പില്‍ വച്ച് ബൈക്ക് റേസ് നടത്തുന്നത് ചോദ്യം ചെയ്തപ്പോള്‍ പരാതിക്കാരനായ അനൂപിനെ ഹെല്‍മറ്റ് …

ഡീസല്‍ വില വര്‍ധനക്കെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ധര്‍ണ്ണ

കാസര്‍കോട്: ഡീസല്‍ വില വര്‍ധനവിനെതിരെ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഹെഡ് പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഡീസലിനു സബ്‌സിഡി നല്‍കുക, റോഡ് ടാക്‌സ് പൂര്‍ണ്ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ഫെഡറേഷന്‍ ജില്ലാ താലൂക്ക് ഭാരവാഹികള്‍ ധര്‍ണ്ണക്ക് നേതൃത്വം വഹിച്ചു.