സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്; പവന് കുറഞ്ഞത് 760 രൂപ! ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നാലാംദിവസവും ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 13,905 രൂപയാണ് ഇന്ന് വില. ഒരു പവന്‍ സ്വര്‍ണത്തിന് 1,11,240 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവാണ് കേരളത്തിലെ വിലയെ ബാധിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവില്‍ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയെയും സ്വര്‍ണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണ ഇറക്കുമതി തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വര്‍ധനവും സ്വര്‍ണത്തിന്റെ ആഭ്യന്തര ഡിമാന്റിനെ ഗണ്യമായി കുറിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page