കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാന്‍ മലമ്പാമ്പും; ജീവനക്കാരെത്തുന്നതിന് മുമ്പേ പഞ്ചിങ് ബോക്‌സില്‍ കയറി ഇരിപ്പുറപ്പിച്ചു

കൊച്ചി: കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാനെത്തിയ മലമ്പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍. ഇന്ന് രാവിലെ മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോള്‍ മെഷീനിനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാര്‍ പഞ്ച് ചെയ്യാനാകാതെ പിന്മാറി. പിന്നാലെ സര്‍പ്പ വൊളന്റിയര്‍മാരെ വിളിച്ച് വരുത്തി. മലമ്പാമ്പിന്റെ ചെറിയ കുഞ്ഞാണ് പഞ്ചിങ് ബോക്‌സിനകത്ത് കുടുങ്ങിയത്. ഷെയ്ഖ് മുഹ് യുദ്ദീന്റെ നേതൃത്വത്തിലുള്ള സര്‍പ്പ സംഘമെത്തിയാണ് മലമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുവിട്ടു. ഇതോടെയാണ് ജീവനക്കാര്‍ക്ക് സമാധാനമായത്.

പിണറായി വിജയന്‍ ഏകാധിപതി; പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുത്; തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം അദ്ദേഹത്തിനു മാത്രം:ഡോ. സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കമ്യൂണിസ്റ്റ് സഹയാത്രികനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയന്‍ ഏകാധിപതിയാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അദ്ദേഹം വോട്ട് ചോദിച്ചത് ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ ഒരു നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കരുത്. അതിനുള്ള പ്രാപ്തി പിണറായി വിജയനില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെതിരെയുള്ള വിലയിരുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില …

പാചക വാതക വില വർധന:ഹോട്ടല്‍ സമരം പൂര്‍ണ്ണം; കാസര്‍കോട്ട് ഹോട്ടലുടമകൾ പ്രകടനം നടത്തി

കാസര്‍കോട്: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഹോട്ടല്‍ സമരം ആരംഭിച്ചു. സമരം പൂര്‍ണ്ണമാണ്. ഹോട്ടലുകള്‍ അടച്ചിട്ടതു കാരണം ആയിരക്കണക്കിനു പേര്‍ വലഞ്ഞു. പലരും ആശുപത്രി കാന്റീനുകളെയാണ് ആശ്രയിച്ചത്. സമരത്തിനു അനുഭാവം പ്രകടിപ്പിച്ച് കാസര്‍കോട്ട് നഗരത്തില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റു പരിസരത്തേയ്ക്ക് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് കെ. രഘുവീര്‍ റൈ, സെക്രട്ടറി ബിജു …

ബാങ്കോട്ടെ മുബാറക് അന്തരിച്ചു

കാസർകോട്: പ്ലംബിംഗ് തൊഴിലാളി തളങ്കര, ബാങ്കോട്, ഗാർഡൻ നഗറിലെ മുബാറക് ഇസ്‌തിരി ( 65) അന്തരിച്ചു. പരേതരായ മുഹമ്മദ് ഇസ്തിരിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ : ബീവി. മക്കൾ : ഷാഹുൽ ഹമീദ് (ഖത്തർ), തൗസീഫ് ( അൽ-ഹിന്ദ് ട്രാവൽസ് ), മിസ്‌രിയ, നൂർജഹാൻ. മരുമക്കൾ: തസരിയ, മുനവ്വിറ, നിസാർ, ഖലീൽ. സഹോദരങ്ങൾ: ഇബ്രാഹിം , ആയിഷ, ഫത്തിമാബി. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു.

എസ്‌കലേറ്ററില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എസ്‌കലേറ്ററില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കയറുന്നതിടെ എസ്‌കലേറ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ പിന്നിലോട്ട് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ചായ തന്നതിനു ശേഷം കുഴഞ്ഞു വീണുവെന്ന് ബന്ധു; വീട്ടമ്മയുടെ മരണം കൊലപാതകം, ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. മെയ് നാലിനാണ് ശാന്തിയെ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ ആണി വാങ്ങാന്‍ എത്തിയിരുന്നു. ഇക്കാര്യം ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് …

നയിച്ചവന്‍ നായകന്‍; കാസര്‍കോട്ടും കെ സി അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ്

കാസര്‍കോട്: ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ തുടരുന്നതിനിടയില്‍ കാസര്‍കോട്ടും കെ സി വേണുഗോപാല്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. കാസര്‍കോട്, പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് ബോര്‍ഡ് ഉയര്‍ന്നത്. ‘നയിച്ചവന്‍ നായകന്‍’ എന്നാണ് കെ സിയുടെ ചിത്രം അടക്കമുള്ള ബോര്‍ഡില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുള്ളത്.അതേസമയം ആരെ മുഖ്യമന്ത്രിയാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

ബര്‍ത്ത്‌ഡേ പാര്‍ട്ടിയിൽ ബീഫ് കറി ചോദിച്ച യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ചിക്കൻ കറി വിളമ്പിയ ആൾക്കെതിരെ കേസ്

കാസര്‍കോട്: അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെത്തിയ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമ്പലത്തുകര, മുണ്ടോട്ട്, കയ്യുള്ളക്കൊച്ചിയിലെ കെ പ്രജീവ(40)ന്റെ പരാതിയില്‍ അമ്പലത്തുകരയിലെ ഷാജുവിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തത്.തിങ്കളാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുണ്ടോട്ട്, നന്ദപുരം അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിനു മുന്‍വശം സ്റ്റേജിനു താഴെ വച്ചാണ് അക്രമം നടന്നത്. പരാതിക്കാരനായ കെ പ്രജീവന്റെ നെഞ്ചത്തേയ്ക്കു ചവിട്ടുകയും നിലത്തേക്ക് മലര്‍ന്നു വീണപ്പോള്‍ നെഞ്ചിനു കുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ …

തുരുത്തിയില്‍ യുവതിയെ കാണാതായി

കാസര്‍കോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി. ചെറുവത്തൂര്‍, തുരുത്തി, പുതുവൈപ്പ് ഹൗസിലെ മേഘ (23)യെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിക്കും രണ്ടു മണിക്കും ഇടയിലുള്ള ഏതോ സമയത്ത് വീട്ടില്‍ നിന്നു പോയ മേഘ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം

ചണ്ഡീഗഢ്: പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം. ജലന്ധറിലും അമൃത്സറിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത് സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍. സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ജലന്ധര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി സൂചനയുണ്ട്. സമൂഹ മാധ്യമം വഴിയാണ് സംഘടന …

ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍

ചെന്നൈ: ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അര്‍ധസെഞ്ച്വറിയോടെയാണ് സഞ്ജുവിന്റെ അപൂര്‍വനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. നേരത്തെ വിരാട് കോലിയും കെ.എല്‍ രാഹുലും ഈ നേട്ടം കൈവരിച്ചിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്താകാതെ 115 റണ്‍സ് നേടിയ സഞ്ജു, …

ആഹ്ലാദം അതിരുവിട്ടു; ജാഥ കാണാൻ നിന്ന കുട്ടികളുടെ സമീപത്തേയ്ക്ക് പടക്കമെറിഞ്ഞു, രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: തെരഞ്ഞടുപ്പ് വിജയാഹ്ലാദ പ്രകടനം കാണാനായി വീട്ടിനു മുന്നിലെ ഗേറ്റിനു സമീപത്ത് നില്‍ക്കുയായിരുന്ന കുട്ടികള്‍ക്കു നേരെ അലക്ഷ്യമായി പടക്കം എറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കിദൂര്‍, കജൂരിലെ സോമശേഖരയുടെ പരാതിപ്രകാരം കിദൂരിലെ രവിരാജ് തുമ്മ, മാക്‌സ് ഡിസൂസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായസംഭവം. വിജയാഹ്ലാദ പ്രകടനം കാണാനായി നില്‍ക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ പരാതിക്കാരനോടുള്ള വിരോധത്തില്‍ കുട്ടികള്‍ക്കു നേരെ മൂന്ന് ഗര്‍ണര്‍ വെടികള്‍ എറിഞ്ഞുപൊട്ടിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം എസ്‌ഐ തൊപ്പി അണിഞ്ഞ് ജ്യേഷ്ഠനും അനുജനും

കാസര്‍കോട്: ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം കേരള പൊലീസ് സേനയില്‍ എസ്‌ഐമാരായി പരിശീലനം പൂര്‍ത്തിയാക്കി സഹോദരങ്ങള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിയുന്നതോടെ ഇരുവരും സര്‍വ്വീസില്‍ പ്രവേശിക്കും. മടിക്കൈ, ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ വി തമ്പാന്റെ മക്കളായ മടിക്കൈ, പൂത്തക്കാലിലെ ഇല്ലത്തു വളപ്പില്‍ ടിസി അക്ഷയ്, ടിസി അജയ് എന്നിവര്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.എസ്‌ഐ സെലക്ഷന്‍ ലഭിച്ച ഇരുവരും 2025 ഏപ്രില്‍ 3ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. 2026 മെയ് …

ബിജെപിക്കെതിരെ വ്യാജ മര്‍ദ്ദന ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക; പിന്നാലെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത: വ്യാജ മര്‍ദ്ദന ആരോപണം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന് അവകാശപ്പെടുന്ന സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത്. തലയില്‍ ബാന്റേജ് ചുറ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് യുവതി എത്തിയത്. ഇതിനിടെ അവിടെയെത്തിയ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീയുടെ പരിക്കിനെ ചോദ്യം ചെയ്യുകയും ബലമായി ബാന്റേജ് അഴിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ …

വീട്ടു വളപ്പില്‍ നിന്നു പാമ്പുകടിയേറ്റ വയോധിക മരിച്ചു

പയ്യന്നൂര്‍: വീട്ടു വളപ്പില്‍ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ്, പട്ടുവം, കാവുങ്കലിലെ നമ്പറോന്‍ നാരായണി (77)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 26ന് വീട്ടുവളപ്പില്‍ നിന്നു ശംഖുവരയന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്പു വിഷം നാഡിവ്യൂഹത്തെ ബാധിച്ചതാണ് മരണകാരണമായത്.സഹോദരങ്ങള്‍: ബാലന്‍, പരേതരായ പാറു, ഗോപാലന്‍.

അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു

കൊച്ചി: അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു. മുളവുകാട്-പൊന്നാരിമംഗലം പടന്നയില്‍ വീട്ടില്‍ ധനീഷിന്റെ മകള്‍ മേധാ ധനീഷ് ആണ് മരിച്ചത്.അയല്‍വാസിയായ യുവതിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മയും. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇവരുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ മേധയെയും മിഥുനയെയും അയല്‍വാസിയായ രേഖയെയും സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ മേധയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മിഥുനയും രേഖയും ചികിത്സയിലാണ്. അപകടത്തില്‍ …

ബെംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മര്‍ദ്ദനമേറ്റ് മരിച്ചു

തൃശൂര്‍: ബെംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മര്‍ദ്ദനമേറ്റ് മരിച്ചു. വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) ആണ് മര്‍ദ്ദനമേറ്റു മരിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസമാണ് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവ് ഷിന്റോയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയില്‍ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണനാണ് സുനിതയെ മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ …

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് പടക്കം വച്ച് തകര്‍ക്കുന്ന റീല്‍സ്; ലഹളയ്ക്ക് ശ്രമിച്ചതിനു കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചരണ ബോര്‍ഡ് പടക്കം വച്ച് പൊട്ടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. ഇന്‍സ്റ്റഗ്രാമിലെ ‘വല്യേട്ടന്‍’എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ബോര്‍ഡില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാക്യങ്ങള്‍ എഴുതിയ ശേഷം തിങ്കളാഴ്ച രാത്രി ഒരു മണിക്കും ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കും ഇടയിലുള്ള സമയത്ത് പടക്കം വച്ച് പൊടിക്കുകയും അതിന്റെ …