കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാന്‍ മലമ്പാമ്പും; ജീവനക്കാരെത്തുന്നതിന് മുമ്പേ പഞ്ചിങ് ബോക്‌സില്‍ കയറി ഇരിപ്പുറപ്പിച്ചു

കൊച്ചി: കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാനെത്തിയ മലമ്പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍. ഇന്ന് രാവിലെ മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോള്‍ മെഷീനിനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാര്‍ പഞ്ച് ചെയ്യാനാകാതെ പിന്മാറി. പിന്നാലെ സര്‍പ്പ വൊളന്റിയര്‍മാരെ വിളിച്ച് വരുത്തി.

മലമ്പാമ്പിന്റെ ചെറിയ കുഞ്ഞാണ് പഞ്ചിങ് ബോക്‌സിനകത്ത് കുടുങ്ങിയത്. ഷെയ്ഖ് മുഹ് യുദ്ദീന്റെ നേതൃത്വത്തിലുള്ള സര്‍പ്പ സംഘമെത്തിയാണ് മലമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുവിട്ടു. ഇതോടെയാണ് ജീവനക്കാര്‍ക്ക് സമാധാനമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page