കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് പടക്കം വച്ച് തകര്‍ക്കുന്ന റീല്‍സ്; ലഹളയ്ക്ക് ശ്രമിച്ചതിനു കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചരണ ബോര്‍ഡ് പടക്കം വച്ച് പൊട്ടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. ഇന്‍സ്റ്റഗ്രാമിലെ ‘വല്യേട്ടന്‍’എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ബോര്‍ഡില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാക്യങ്ങള്‍ എഴുതിയ ശേഷം തിങ്കളാഴ്ച രാത്രി ഒരു മണിക്കും ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കും ഇടയിലുള്ള സമയത്ത് പടക്കം വച്ച് പൊടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രകോപനം സൃഷ്ടിച്ച് ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ വ്യക്തമാക്കുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

Very good….👍

RELATED NEWS
Scroll to top

You cannot copy content of this page