നയിച്ചവന്‍ നായകന്‍; കാസര്‍കോട്ടും കെ സി അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ്

കാസര്‍കോട്: ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ തുടരുന്നതിനിടയില്‍ കാസര്‍കോട്ടും കെ സി വേണുഗോപാല്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. കാസര്‍കോട്, പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് ബോര്‍ഡ് ഉയര്‍ന്നത്. ‘നയിച്ചവന്‍ നായകന്‍’ എന്നാണ് കെ സിയുടെ ചിത്രം അടക്കമുള്ള ബോര്‍ഡില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുള്ളത്.
അതേസമയം ആരെ മുഖ്യമന്ത്രിയാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page