അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു

കൊച്ചി: അമ്മയ്‌ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു. മുളവുകാട്-പൊന്നാരിമംഗലം പടന്നയില്‍ വീട്ടില്‍ ധനീഷിന്റെ മകള്‍ മേധാ ധനീഷ് ആണ് മരിച്ചത്.
അയല്‍വാസിയായ യുവതിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മയും. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇവരുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റ മേധയെയും മിഥുനയെയും അയല്‍വാസിയായ രേഖയെയും സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ മേധയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മിഥുനയും രേഖയും ചികിത്സയിലാണ്.

അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page