തിരുവനന്തപുരം: എസ്‌കലേറ്ററില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കയറുന്നതിടെ എസ്‌കലേറ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ പിന്നിലോട്ട് തെറിച്ചുവീഴുകയായിരുന്നു.
പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.







