സ്ത്രീ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പാതിരാത്രിയില്‍ തനിച്ച് തെരുവിലിറങ്ങി വനിതാ പൊലീസ് കമ്മീഷണര്‍; നേരിടേണ്ടി വന്നത് ദുരനുഭവം; സമീപിച്ചത് 40 പുരുഷന്‍മാര്‍

ഹൈദരാബാദ്: സ്ത്രീസുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പാതിരാത്രിയില്‍ തനിച്ച് തെരുവിലിറങ്ങിയ വനിതാ പൊലീസ് കമ്മീഷണര്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം. ഹൈദരാബാദിലെ മല്‍ക്കാജ് ഗിരി പൊലീസ് കമ്മീഷണര്‍ സുമതിക്കാണ് പുലര്‍ച്ചെ തനിച്ച് റോഡിലിറങ്ങിയപ്പോള്‍ ദുരനുഭവം ഉണ്ടായത്. സാധാരണ വേഷത്തില്‍, പൊലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പില്‍ തനിച്ച് നിന്ന കമ്മീഷണറെ 40 പുരുഷന്മാരാണ് മോശം ഉദ്ദേശത്തോടെ സമീപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്മീഷണറുടെ നടപടിയെ ജനങ്ങള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. പുലര്‍ച്ചെ 12:30 മുതല്‍ 3:30 വരെയുള്ള മൂന്ന് മണിക്കൂറാണ് …

പരാജയം അപ്രതീക്ഷിതം; ബ്രാഞ്ച് തലംവരെ യോഗം ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്കു പറയാനുള്ളത് കേള്‍ക്കും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതിനു വേണ്ടി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ജനങ്ങളെയും പാര്‍ട്ടി അണികളെയും വിശ്വാസത്തില്‍ എടുത്തു കൊണ്ടായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സംസ്ഥാന സെക്രട്ടറിയേറ്റു മുതല്‍ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളുടെ യോഗങ്ങൾ മെയ് – ജൂൺ മാസങ്ങളിൽ വിളിച്ചു …

സ്മാര്‍ട്ട് പെരിയ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച

കാസര്‍കോട്: സ്മാര്‍ട്ട് പെരിയ 12-ാം വാര്‍ഷികാഘോഷം ‘ഗുല്‍മോഹര്‍’ മെയ് 9ന് ശനിയാഴ്ച വിവിധ പരിപാടികളോടെ പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ശ്രീവത്സന്‍ ആധ്യക്ഷം വഹിക്കുന്ന പരിപാടിയിൽ സിനിമാ – നാടക നടന്‍ രാജേഷ് അഴീക്കോടന്‍, കന്നഡ സിനിമാതാരം ശരണ്‍ രാജ് എന്നിവർ വിശിഷ്ടാതിഥികളാകും. സെക്രട്ടറി അനില്‍കുമാര്‍, കോ- ഓര്‍ഡിനേറ്റര്‍ വി കുമാരന്‍ സംസാരിക്കും. തുടര്‍ന്ന് കാസര്‍കോട് മര്‍മ്മാശ്രമത്തിന്റെ കളരിപ്പയറ്റ്, അരവത്ത് മട്ടൈങ്ങാനം, ശ്രീപൂബാണംകുഴി ക്ഷേത്ര വനിതാ പൂരക്കളി സംഘത്തിന്റെ പൂരക്കളി, മണിയന്തട്ട …

16 കാരനായ വിദ്യാര്‍ത്ഥിക്ക് ലഹരി നല്‍കി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; 36 കാരിയായ അധ്യാപികയ്ക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക്: 16 കാരനായ വിദ്യാര്‍ത്ഥിക്ക് ലഹരി നല്‍കി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ 36 കാരിയായ അധ്യാപികയ്ക്ക് തടവുശിക്ഷ. പെന്‍സില്‍വാനിയയിലെ മിഷേല്‍ മെര്‍കോഗ്ലിയാനോയ്ക്കാണ് അമേരിക്കന്‍ കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടെ അധ്യാപിക കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്. ആറര വര്‍ഷത്തിലധികം പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടതായി ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. 15 തവണ അധ്യാപിക കഞ്ചാവ് വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് …

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി ഇരുപതടി താഴ്ചയിലേക്ക് വീണു; നട്ടെല്ലിന് പൊട്ടലേറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി

മലപ്പുറം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി ഇരുപതടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ നടന്ന സംഭവത്തില്‍ ചന്ദ്രന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. സൈനുദ്ദീന്‍ എന്നയാളുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കിണറ്റിനുള്ളിലെ പാറയിലേക്ക് വീണ ചന്ദ്രന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.ടി രാജേഷ്, എം.കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്റെ …

സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് ബികോം വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു

സുള്ള്യ: മഞ്ചേശ്വരം- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചപ്പല വളവില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ അപകടത്തില്‍ ബണ്ട്വാള്‍, കല്ലടുക്ക, ഗോള്‍ത്ത മജിലുവിലെ യഗ്നേഷ് (20), പാണാജെ, ഭരണ്യ നിവാസില്‍ ജഗന്‍ (21) എന്നിവരാണ് മരിച്ചത്. ആലങ്കാരയിലെ ഒരു ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും.ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു യഗ്നേഷ്. പുത്തൂരിലെ സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ജഗന്‍.

കരിന്തളം ,കാലിച്ചാമരത്ത് വൻ കവർച്ച;വീട്ടില്‍ നിന്നു അഞ്ചര പവനും 40,000രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: നീലേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിന്തളം, കാലിച്ചാമരത്ത് വീട്ടില്‍ വന്‍ കവര്‍ച്ച .വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണ്ണവും 40,000രൂപയും കവര്‍ച്ച ചെയ്തു. മീര്‍ക്കാനം തട്ടിലെ ജോര്‍ജ്ജ് സെബാസ്റ്റിയന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വത്തിനുവേണ്ടി വിവാഹം കഴിച്ചു; ഭാര്യയുടെ അമിതവണ്ണം കുറയ്ക്കാനുള്ള വഴികളെല്ലാം പാളി; ഒടുവില്‍ വിഷം നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

അമരാവതി: അമിത വണ്ണക്കാരിയായ ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്ര പ്രദേശിലെ കടപ്പ പ്രോഡുത്തൂര്‍ സ്വദേശിയായ കിരണ്‍ ആണ് ഭാര്യ മഡൂര്‍ സ്വദേശിയായ പദ്മജയെ വിഷം നല്‍കി കൊലപ്പെടുത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കിരണ്‍ ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ കണ്ണുവച്ചാണ് അവരെ വിവാഹം കഴിച്ചത്. വിവാഹ ശേഷം പദ്മജയുടെ ഭാരം കൂടി. ഇതോടെ കൂടെ കൊണ്ടുനടക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് കിരണ്‍ പരിഹസിക്കുന്നത് പതിവാണെന്ന് പദ്മജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ …

മുൻ പൊലീസുകാരനെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തു; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു

തളിപ്പറമ്പ്: റിട്ട. പൊലീസുകാരനെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തു. കടന്നപ്പള്ളിയിലെ പി.നാരായണന്‍ (72)ആണ് തട്ടിപ്പിന് ഇരയായത്. കോഴിക്കോട് മാങ്കാവ് എം.കെ ഹൗസില്‍ മുഹമ്മദ് താഹ (50) ആണ് തട്ടിപ്പിന് പിന്നിലെന്നു സംശയിക്കുന്നു.ഇയാളെ പൊലീസ് തെരയുന്നു.നേരത്തെ പയ്യാവൂരിലെ വയോധികനെ കബളിപ്പിച്ച് അര പവന്റെ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ജനുവരി 29ന് ഇയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും തട്ടിപ്പിന് ഇറങ്ങിയതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. നാരായണനും ഭാര്യയും മകളും ഞായറാഴ്ച …

നാട്ടുകാര്‍ മുന്നിട്ടിറങ്ങി; ബാര ക്ലീനായി

കാസർകോട്:മഴക്കാലപൂര്‍വശുചീകരണത്തിനായി ബാര വാര്‍ഡില്‍ നാട്ടുകാര്‍ ഒന്നിച്ചിറ ങ്ങി; കിട്ടിയത് നിരവധി ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യം. മയിലാട്ടിയി ലെ പഴയ ഡീസല്‍ പ്ലാന്റ് പരിസരം മുതല്‍ എരോല്‍ റോഡ് ജംഗ്‌ഷന്‍ വരെ റോഡിനിരുവശത്തും കുന്നു കൂടി കിടന്ന മാലിന്യങ്ങളാണ് നീക്കിയത്. ശുചീകരണ പരിപാടി ഞെക്ലിയില്‍ ഉദുമ ഗ്രാമപഞ്ചായത്തംഗം പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഹരിതകര്‍മസേന, കുടുംബശ്രീ, അംഗൻവാടി എച്ച്. എല്‍.എം.സി., ഞെക്ലി ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്‍, ആശവര്‍ക്കര്‍മാര്‍, വിവിധ ക്ലബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഭാര്യയ്‌ക്കൊപ്പം കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എം.എല്‍.എ ടി.കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് ഭാര്യ കെ.പി രമണിക്കൊപ്പം ടി.കെ ഗോവിന്ദന്‍ കൊടിയേരിയുടെ വീട്ടിലെത്തിയത്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം കൊടിയേരിയുടെ വീട്ടിലെ ഓര്‍മ്മ ചിത്രങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മടങ്ങിയത്. വ്യക്തിപരമായ സന്ദര്‍ശനമെന്നും അതിന് രാഷ്ട്രീയം ഇല്ലെന്നുമാണ് ഇതിനോട് കൊടിയേരി ബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചത്. കൊടിയേരിയെ സ്‌നേഹിക്കുന്നവരാണ് ഇവിടെ വരുന്നത്. അവര്‍ക്ക് മുമ്പില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കൊടിയേരിയുടെ കുടുംബം …

മൊയ്തീന്‍ പെര്‍വാഡ് അന്തരിച്ചു

കുമ്പള: കുമ്പള മാവിനകട്ട സോനാ വില്ലയില്‍ പരേതരായ അബ്ദുല്‍ ഖാദര്‍ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകന്‍ മൊയ്തീന്‍ പെര്‍വാഡ് (60) അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രഭാത സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാല്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധിയും, മെക് 7 മൊഗ്രാല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗവുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നിലോഫര്‍, സോന, താനിയ, മര്‍ഴൂഖ്. മരുമക്കള്‍: നാസര്‍ ജനപ്രിയ(ഉപ്പള), ഷമീര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: ഗഫൂര്‍ ലണ്ടന്‍, ഫാത്തിബി, കുഞ്ഞിബി, നഫീസ, മൈമൂന, പരേതരായ …

കാസർകോട് മുനിസിപ്പാലിറ്റിയുടെ തെരുവുകച്ചവടക്കാരുടെ പുനരധിവാസ പദ്ധതി; കടകൾ ഭൂരിഭാഗവും അടഞ്ഞു തന്നെ

കാസര്‍കോട്: പുതിയ ബസ്റ്റാന്റില്‍ കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിലെ കടമുറികള്‍ ഭൂരിഭാഗവും അടഞ്ഞു തന്നെ. കച്ചവടം ഇല്ലെന്ന കാരണത്താല്‍ അടച്ചിട്ടതാണെന്ന് ഒരുഭാഗം കച്ചവടക്കാര്‍ പറയുമ്പോള്‍ കടകള്‍ തുറന്നാലല്ലേ കച്ചവടം ഉണ്ടാകുവെന്ന് മറ്റൊരു വിഭാഗം കച്ചവടക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിക്കുകയും കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തുകയും ചെയ്ത പുനരധിവാസ പദ്ധതിയാണ് പാളിയ യതെന്ന് നഗരസഭ അധികൃതര്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് തെരുവു കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം തുറന്നു കൊടുത്തത്. രണ്ട് …

മാര്‍ക്ക് ഷീറ്റ് തിരുത്തിയ 9 വയസ്സുകാരിയെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്നു; കൊലപാതകം പുറത്തറിയാതിരിക്കാന്‍ വീടിന് തീയിട്ടു; 2 പേര്‍ അറസ്റ്റില്‍

പൂനെ: മാര്‍ക്ക് ഷിറ്റ് തിരുത്തിയ ഒന്‍പത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം മൃതദേഹം സാരിയില്‍ പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിച്ച ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ വീടിന് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് നടുക്കുന്ന സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശാന്താറാം ചവാന്‍ (33) ആണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും ഇയാള്‍ക്കുണ്ട്. ശാന്താറാമിന്റെ മകനും മകളും തമ്മില്‍ കഴിഞ്ഞദിവസം പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. …

മൊഗ്രാൽ പുത്തൂർ കായിക്കോട്ടയിലെ കമല അന്തരിച്ചു

കാസർകോട് : മൊഗ്രാൽ പുത്തൂർ കായിക്കോട്ടയിലെ വിശ്വനാഥ പുജാരിയുടെ ഭാര്യ കമല (65) അന്തരിച്ചു.മക്കൾ: ലക്ഷ്മണ, രൂപ (മംഗൽപാടി പഞ്ചായത്തു മുൻ മെമ്പർ ), രേഖ.മരുമക്കൾ: കമലാക്ഷ മംഗൽപാടി, കോട്ടി പൂജാരി കുമ്പള.

ചീമേനി,നിടുംബയിലെ കെ. കമലാക്ഷി അന്തരിച്ചു

കാസർകോട്:ചീമേനി നിടുംബയിലെ പരേതനായ കെ രാമന്റെ ഭാര്യ കെ കമലാക്ഷി (75) അന്തരിച്ചു. മക്കൾ : രാധാകൃഷ്ണൻ മാസ്റ്റർ ( റിട്ട അധ്യാപകൻ ഗവ യു.പി. സ്‌കൂൾ പാടിക്കീൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി) ചന്ദ്രൻ, മോഹനൻ ( രണ്ടു പേരും ഓട്ടോ ഡ്രൈവർമാർ നിടുംബ) മരുമക്കൾ :രേഖ(ഐ.എച്ച് ആർ ഡി കോളേജ് ചീമേനി), ശൈലജ (ഹോട്ടൽ ജീവനക്കാരി, നിടുംബ)നിജി (ടൈലറിംഗ്, നിടുംബ)

ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമ; പിന്നാലെ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി എരുമയെ ഓടിച്ചുവിട്ട് ലോക്കോ പൈലറ്റ്; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമയെ കണ്ട് അതിനെ ട്രാക്കില്‍ നിന്ന് ഓടിച്ചുവിടുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലോക്കോ പൈലറ്റിന്റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക്കോ പൈലറ്റിന്റെ മനസ്സാന്നിധ്യം ഒരു ജീവിയുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. റെയില്‍വേ ലൈനിന് സമീപം അപകടകരമായ രീതിയില്‍ മേയുന്ന ഒരു കൂട്ടം എരുമകളെ വീഡിയോയില്‍ കാണാം. മറ്റ് എരുമകളെല്ലാം ട്രാക്കിന് സമീപത്തായിരുന്നു. ഒരു എരുമ മാത്രമാണ് ട്രാക്കിന് നടുവില്‍ സ്ഥാനമുറപ്പിച്ചത്. ഈ …

മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു; നാട് കണ്ണീരില്‍

കാസര്‍കോട്: മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഷേണി ,മണിയമ്പാറ സ്വദേശിയും ഇപ്പോള്‍ ഉക്കിനടുക്ക, മസ്ജിദിനു സമീപത്തു താമസക്കാരനുമായ സാദിഖ് (55) ആണ് മരിച്ചത്. ചൊച്ചാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മകള്‍ ഡോ.സര്‍ഫുന്നീസയുടെയും പന്നിപ്പാറയിലെ ഡോ. നബ്ഹാന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു.ഭാര്യ: സഫിയ. മറ്റുമക്കള്‍: സാജിദ, സിബിലയത്ത്, മുസ്തഫ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി (ബാപാലിപൊനം …