പയ്യന്നൂര്‍: വീട്ടു വളപ്പില്‍ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ്, പട്ടുവം, കാവുങ്കലിലെ നമ്പറോന്‍ നാരായണി (77)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 26ന് വീട്ടുവളപ്പില്‍ നിന്നു ശംഖുവരയന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്പു വിഷം നാഡിവ്യൂഹത്തെ ബാധിച്ചതാണ് മരണകാരണമായത്.
സഹോദരങ്ങള്‍: ബാലന്‍, പരേതരായ പാറു, ഗോപാലന്‍.






