ബര്‍ത്ത്‌ഡേ പാര്‍ട്ടിയിൽ ബീഫ് കറി ചോദിച്ച യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ചിക്കൻ കറി വിളമ്പിയ ആൾക്കെതിരെ കേസ്

കാസര്‍കോട്: അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെത്തിയ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമ്പലത്തുകര, മുണ്ടോട്ട്, കയ്യുള്ളക്കൊച്ചിയിലെ കെ പ്രജീവ(40)ന്റെ പരാതിയില്‍ അമ്പലത്തുകരയിലെ ഷാജുവിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തത്.
തിങ്കളാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുണ്ടോട്ട്, നന്ദപുരം അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിനു മുന്‍വശം സ്റ്റേജിനു താഴെ വച്ചാണ് അക്രമം നടന്നത്. പരാതിക്കാരനായ കെ പ്രജീവന്റെ നെഞ്ചത്തേയ്ക്കു ചവിട്ടുകയും നിലത്തേക്ക് മലര്‍ന്നു വീണപ്പോള്‍ നെഞ്ചിനു കുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എത്തിയതായിരുന്നു പ്രജീവന്‍. ആഘോഷപരിപാടിയില്‍ ചിക്കന്‍കറി വിളമ്പിയത് ഷാജുവായിരുന്നു. ഈ സമയത്ത് പ്രജീവന്‍ ബീഫ് കറി ചോദിച്ചിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ് വധിക്കാന്‍ ശ്രമിച്ചതെന്നും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page