കാര്‍ സ്‌കൂട്ടറിലിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല സാഫല്യത്തില്‍ എസ്. മധു(47) ആണ് മരിച്ചത്. വഴുതക്കാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവല്‍ ഓഫീസറും ആയിരുന്നു. വിഴിഞ്ഞം ഭാഗത്ത് നിന്നു ബാലരാമപുരം ഭാഗത്തേക്ക് പോയ കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിലെ സംഘർഷം: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കാനുള്ള അമേരിക്കയുടെ ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യത്തിനിടെ സംഘർഷം. ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച ഇറാനിന്റെ 7 ചെറിയ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഈ സാഹചര്യത്തെ ഒരു “മിനി വാർ” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ​നയതന്ത്ര നീക്കങ്ങൾ: ഇറാനെതിരെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് സഖ്യകക്ഷികളുമായി ചേർന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. അതേസമയം ഇറാനുമായി പരോക്ഷമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. …