കാസര്‍കോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി. ചെറുവത്തൂര്‍, തുരുത്തി, പുതുവൈപ്പ് ഹൗസിലെ മേഘ (23)യെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിക്കും രണ്ടു മണിക്കും ഇടയിലുള്ള ഏതോ സമയത്ത് വീട്ടില്‍ നിന്നു പോയ മേഘ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






