ആഹ്ലാദം അതിരുവിട്ടു; ജാഥ കാണാൻ നിന്ന കുട്ടികളുടെ സമീപത്തേയ്ക്ക് പടക്കമെറിഞ്ഞു, രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: തെരഞ്ഞടുപ്പ് വിജയാഹ്ലാദ പ്രകടനം കാണാനായി വീട്ടിനു മുന്നിലെ ഗേറ്റിനു സമീപത്ത് നില്‍ക്കുയായിരുന്ന കുട്ടികള്‍ക്കു നേരെ അലക്ഷ്യമായി പടക്കം എറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കിദൂര്‍, കജൂരിലെ സോമശേഖരയുടെ പരാതിപ്രകാരം കിദൂരിലെ രവിരാജ് തുമ്മ, മാക്‌സ് ഡിസൂസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായസംഭവം. വിജയാഹ്ലാദ പ്രകടനം കാണാനായി നില്‍ക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ പരാതിക്കാരനോടുള്ള വിരോധത്തില്‍ കുട്ടികള്‍ക്കു നേരെ മൂന്ന് ഗര്‍ണര്‍ വെടികള്‍ എറിഞ്ഞുപൊട്ടിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page