പാചക വാതക വില വർധന:ഹോട്ടല്‍ സമരം പൂര്‍ണ്ണം; കാസര്‍കോട്ട് ഹോട്ടലുടമകൾ പ്രകടനം നടത്തി

കാസര്‍കോട്: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഹോട്ടല്‍ സമരം ആരംഭിച്ചു. സമരം പൂര്‍ണ്ണമാണ്. ഹോട്ടലുകള്‍ അടച്ചിട്ടതു കാരണം ആയിരക്കണക്കിനു പേര്‍ വലഞ്ഞു. പലരും ആശുപത്രി കാന്റീനുകളെയാണ് ആശ്രയിച്ചത്. സമരത്തിനു അനുഭാവം പ്രകടിപ്പിച്ച് കാസര്‍കോട്ട് നഗരത്തില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റു പരിസരത്തേയ്ക്ക് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് കെ. രഘുവീര്‍ റൈ, സെക്രട്ടറി ബിജു ചുള്ളിക്കര, നാരായണ റൈ, ശ്രീധര ഉപ്പള, പ്രകാശന്‍, കെ. അജേഷ് നുള്ളിപ്പാടി, മുഹമ്മദ് ഗസാലി, രാജന്‍ കളക്കര നേതൃത്വം നല്‍കി. പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page