പിണറായി വിജയന്‍ ഏകാധിപതി; പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുത്; തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം അദ്ദേഹത്തിനു മാത്രം:ഡോ. സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കമ്യൂണിസ്റ്റ് സഹയാത്രികനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയന്‍ ഏകാധിപതിയാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അദ്ദേഹം വോട്ട് ചോദിച്ചത് ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ ഒരു നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കരുത്. അതിനുള്ള പ്രാപ്തി പിണറായി വിജയനില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെതിരെയുള്ള വിലയിരുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അസഹിഷ്ണുത കാട്ടി. പരസ്യമായി ശത്രുത പ്രകടിപ്പിച്ചു. ഇടതുസഹയാത്രികരുടെ അഭിപ്രായം പോലും ചോദിക്കാറില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page