ബിജെപിക്കെതിരെ വ്യാജ മര്‍ദ്ദന ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക; പിന്നാലെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത: വ്യാജ മര്‍ദ്ദന ആരോപണം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന് അവകാശപ്പെടുന്ന സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത്. തലയില്‍ ബാന്റേജ് ചുറ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് യുവതി എത്തിയത്.

ഇതിനിടെ അവിടെയെത്തിയ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീയുടെ പരിക്കിനെ ചോദ്യം ചെയ്യുകയും ബലമായി ബാന്റേജ് അഴിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ സ്ത്രീയുടെ തലയില്‍ മുറിവോ രക്തമോ വീക്കമോ ഒന്നും കാണാനില്ലായിരുന്നു. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച യുവതിയെ പുരുഷന്മാര്‍ മര്‍ദ്ദിക്കുകയും പരിക്കേറ്റ തലയില്‍ പഴയ ബാന്റേജ് വീണ്ടും കെട്ടിക്കൊടുക്കുകയും ചെയ്തു. ആളുകള്‍ ഇനി നിങ്ങളെ വിശ്വസിക്കുമെന്ന് പറഞ്ഞ് ഇവര്‍ സ്ത്രീയെ പരിഹസിക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് ഉയര്‍ന്നത്. ബോളിവുഡ് നാടകം എന്നും വ്യാജ പരിക്ക് ട്യൂട്ടോറിയല്‍ എന്നും പലരും ഇതിനെ വിശേഷിപ്പിച്ചു. എന്നാല്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ പ്രാദേശിക പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page