ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം എസ്‌ഐ തൊപ്പി അണിഞ്ഞ് ജ്യേഷ്ഠനും അനുജനും

കാസര്‍കോട്: ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം കേരള പൊലീസ് സേനയില്‍ എസ്‌ഐമാരായി പരിശീലനം പൂര്‍ത്തിയാക്കി സഹോദരങ്ങള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിയുന്നതോടെ ഇരുവരും സര്‍വ്വീസില്‍ പ്രവേശിക്കും. മടിക്കൈ, ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ വി തമ്പാന്റെ മക്കളായ മടിക്കൈ, പൂത്തക്കാലിലെ ഇല്ലത്തു വളപ്പില്‍ ടിസി അക്ഷയ്, ടിസി അജയ് എന്നിവര്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.
എസ്‌ഐ സെലക്ഷന്‍ ലഭിച്ച ഇരുവരും 2025 ഏപ്രില്‍ 3ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. 2026 മെയ് രണ്ടിനു പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഒട്ട് പരേഡ് നടത്തി.തൊട്ടു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നു. ഇതോടെ അക്ഷയ് കാസര്‍കോട് പൊലീസ് സബ്ഡിവിഷനിലും അനുജന്‍ അജയ് ബേക്കല്‍ ഡിവിഷനിലും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടു. ഈ ഡ്യൂട്ടി പൂര്‍ത്തിയാകുന്നതോടെ ഇരുവരും എറണാകുളം ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കും. എഞ്ചിനീയറിംഗ് ബിരുദധാരികളാണ് ഇരുവരും. എല്‍ഐസി ഏജന്റായ വി. ചന്ദ്രമതിയാണ് മാതാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page