കാഞ്ഞങ്ങാടിന് ഒരേ ഒരു ചിന്ത ; പറയാനുള്ളത് ഒന്നു മാത്രം: വികസനത്തിന്റെ പൂക്കാലം തന്ന എല്‍ഡിഎഫ് തുടരണം

ഒടയഞ്ചാല്‍: കാഞ്ഞങ്ങാടിന് മറിച്ചൊരു ചിന്തയില്ല; എല്ലാവർക്കും പറയാനുള്ളത്‌ ഒന്നുമാത്രം–‘വികസനത്തിന്റെ പൂക്കാലം തന്ന എല്‍ഡിഎഫ് തുടരണം. ജനങ്ങളുടെ പിന്തുണയിൽഎൽഡിഎഫ്‌ സ്ഥാനാർത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിൽ ചെരണത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറിക്കഴിഞ്ഞു. ഇന്നലെ രാവിലെ രാവണീശ്വരത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുത്ത ചോയ്യങ്കോട്, അമ്പലത്തുകര, ഒടയഞ്ചാല്‍ റാലികളില്‍ പങ്കെടുത്തു. ഇതിനിടയില്‍ മാലക്കല്‍ടൗണിലും കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതിന് ശേഷം കാഞ്ഞങ്ങാട് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത കാഞ്ഞങ്ങാട് …

വീടിന് നേരെ ബോംബേറ്; രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

മണിപ്പൂര്‍: വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടു. അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ദാരുണ സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി. പെട്രോള്‍ പമ്പിന് സമീപം രണ്ട് ഓയില്‍ ടാങ്കറുകളും ഒരു ട്രക്കും പ്രകടനക്കാര്‍ കത്തിച്ചു. മൊയ്രാങ് പൊലീസ് …

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവിനെതിരെ കേസ്

തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കാട്ടാക്കട പൂഴനാട്ടെ ഷംനയ്‌ക്കെതിരെയാണ് കേസെടുത്തത്. വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഷംന കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് ഒന്നേമുക്കാല്‍ വയസ്സുള്ള മൂത്ത കുട്ടി കൂടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോള്‍ നോക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ഷംന ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് …

പ്രവാസികളുടെ ക്ഷേമത്തിന് യു ഡി എഫ് സർക്കാർ അനിവാര്യം: കെഎംസിസി

ജിദ്ദ: കെഎംസിസി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി യു ഡി എഫ് കൺവെൻഷൻ സംഘടിപ്പിച്ചു.നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബ വോട്ട് യു ഡി എഫ് സ്ഥാനാർഥികളായ എ കെ എം അഷ്‌റഫ്‌, കല്ലട്ര മാഹിൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ എന്നിവർക്ക് നൽകി വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ഉത്ഘാടനംചെയ്ത സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരി അഭിപ്രായപ്പെട്ടു. അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. ഇക്ബാൽ, സമീർ , കാദർ, ഹാരിസ് മൊഗ്രാൽ, ഫവാഹിദ് , …

കുമ്പടാജെ പഞ്ചായത്തിൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നു ഭാരവാഹികൾ

മുളേരിയ:ഏത്തടുക്കയിൽ സി.പി.എം. – കോൺഗ്രസ് പാർട്ടികളിൽ നിന്നു രാജിവച്ചു നിരവധി പേർ ബി.ജെ.പിയിൽ ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. ഇവരെ ഏത്തടുക്കയിൽ ചേർന്ന പൊതുയോഗത്തിൽ ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച, പൻവേൽ എംഎൽഎ പ്രശാന്ത് താക്കൂർ എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ സ്ഥാനാർത്ഥിയുമായ എംഎൽ അശ്വിനി ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളത്തിൻ്റെ ഭാവി തിരുത്തി കുറിക്കാൻ പോന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണിതെന്നു അശ്വിനിപറഞ്ഞു. പ്രീണനത്തിൻ്റെയും അഴിമതിയുടെയും രാഷ്ട്രീയം ഉപേക്ഷിച്ച് വികസനത്തിൻ്റെയും പുരോഗതിയുടെയും രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നവരെ …

കാമുകിയുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് ബാറില്‍ കൊണ്ടുപോയി കുടിപ്പിച്ചു; പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് ബാഗിലിട്ട് ഉപേക്ഷിച്ചു

ബെംഗളൂരു: കാമുകിയുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് ബാറില്‍ കൊണ്ടുപോയി കുടിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മാര്‍ച്ച് 26 ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍ നായക് എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. സുനില്‍ നായക്കുമായി സൗഹൃദം സ്ഥാപിച്ച മാലിക് അയാളെ ബാറിലെത്തിക്കുകയും മൂക്കറ്റം കുടിപ്പിക്കുകയുമായിരുന്നു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി …

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

ആലപ്പുഴ: മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. ആലപ്പുഴ കൊമ്മാടിയിലെ ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. കയര്‍ ഫാക്ടറി ജീവനക്കാരനായ സന്തോഷ് രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തി. തുടര്‍ന്ന് വീണ്ടും മദ്യപിക്കാന്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ നല്‍കിയില്ല. ഇതോടെ വീട്ടിനകത്ത് കയറി മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്‌കൂട്ടറില്‍ ഓട്ടോയിടിച്ചു; കോട്ടിക്കുളം സ്വദേശി മരിച്ചു, പേരക്കുട്ടിക്ക് പരിക്ക്

കാസര്‍കോട്: ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രവാസി മരിച്ചു. പാലക്കുന്ന് കോട്ടിക്കുളത്തെ ശര്‍മ്മില വില്ലയിലെ പി എം കുഞ്ഞബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അന്ത്യമുണ്ടായത്. അഞ്ചു വയസ്സുള്ള പേര മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്.ശനിയാഴ്ച രാത്രി 11 മണിയോടെ വീടിനു മുന്നില്‍ ഉണ്ടായ അപകടത്തിലാണ് കുഞ്ഞബ്ദുള്ളയ്ക്കും പേരമകനും സാരമായി പരിക്കേറ്റത്. പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു …

ഉദുമയിൽ പോരിനു ചൂടേറി; നിർണായകമാവുക ചെമ്മനാട് പഞ്ചായത്തെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രoബാക്കിയിരിക്കെ ഉദുമ മണ്ഡലത്തിൽ പോരിന് ചൂടേറി. മണ്ഡലത്തിൽ രണ്ടാം തവണയും ഈ സിയായി ജയിച്ചു കയറാമെന്നായിരുന്നു ഇടതുമുന്നണിയുടെ തുടക്കത്തിലെ കണക്കുക്കൂട്ടൽ. എന്നാൽ പ്രചാരണത്തിന്റെ അവസാന ലാപ്പിലേയ്ക്ക് എത്തിയതോടെ യു.ഡി എഫ് പ്രവർത്തകർ ആവേശത്തിലാണ്.ചെമ്മനാട്, ഉദുമ, പള്ളിക്കര , പുല്ലൂർ പെരിയ ,ബേഡകം, കുറ്റിക്കോൽ , ദേലംപാടി, മുളിയാർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഉദുമ നിയമസഭാ മണ്ഡലം . 1977 ൽ രൂപം കൊണ്ട മണ്ഡലത്തിൽ 1987 ഒഴികെ എല്ലാ …

സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഏണിപ്പടിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: പൊയിനാച്ചി, പറമ്പയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വീടിന്റെ ഏണിപ്പടിയില്‍ തൂങ്ങി മരിച്ചു. പറമ്പിലെ പരേതനായ കൃഷ്ണന്റെ മകന്‍ സി.രവി(51)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രവിയെ വീടിന്റെ പിന്‍ഭാഗത്തുള്ള ഇരുമ്പ് ഏണിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: അമ്മിണി. ഭാര്യ: പ്രേമ. മക്കള്‍: ശരണ്‍ കൃഷ്ണന്‍, ശ്രാവണ്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: ബേബി, ലളിത, മീനാക്ഷി.

കല്ലട്ര മാഹിൻ ഹാജിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക:എ.അബ്ദുൽ റഹ്മാൻ

കാസർകോട്: കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അഭ്യർത്ഥിച്ചു. തളങ്കരയിൽ യു ഡി.എഫ് ബൂത്ത് തല ഭാരവാഹികളുടെ യോഗം ഉൽഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. കാസർകോട്ട് യു.ഡി.എഫ് ഫാസിസ്റ്റ് ശക്തികളോട് നേരിടു മ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നുണക്കൃഷിക്കു ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നു അബ്ദുറഹിമാൻ പറഞ്ഞു.ജനാധിപത്യ വിശ്വാസികളായ ജനസമൂഹത്തെ ഭിന്നിപ്പിക്കാൻനടക്കുന്നശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നു കൂട്ടിച്ചേർത്തു. …

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍; പൊലീസില്‍ പരാതി നല്‍കി

തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍ സമീര്‍ എം നായര്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് വാഹനം ഇടിച്ചതിന് പിന്നിലെന്നും വാഹനാപകടം നടക്കുന്ന സമയത്ത് പിതാവ് മണലൂര്‍ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അച്ഛനുണ്ടായ അപകടത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അച്ഛന് ചില ഭീഷണികള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് മാസത്തിന് മുമ്പ് അച്ഛനെ കിടത്തും എന്ന് ഭീഷണിയുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മണലൂരിലെ സംഘടനാ ചുമതല വഹിച്ചിരുന്നത് …

പരസ്യ പ്രചരണത്തിൻ്റെ അവസാന ദിവസം: അശ്വിനി ഓട്ടപ്പാച്ചിലിൽ; കൊട്ടിക്കലാശം 3 മണിക്ക് താളിപ്പടപ്പിൽ നിന്ന്

കാസർകോട്:പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ഇന്ന് കാസർകോട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി കസബ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. കൊടുങ്ങല്ലൂരമ്മയുടെ ഗോപുരത്തിലെത്തി ആൾക്കൂട്ടത്തോട് വോട്ടഭ്യർത്ഥിച്ചു.പിന്നീട് കോടതി സമുച്ചയത്തിൽഎത്തിയ അവർ അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.ബിജെപി സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപാടി,എ സി അശോക് കുമാർ, കരുണാകരൻ നമ്പ്യാർ, ബി. രവീന്ദ്രൻ കോടതി സന്ദർശനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. കൊട്ടിക്കലാശം താളിപ്പടുപ്പിൽ നിന്ന് 3 മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് നിന്നു എൻഡിഎ …

കഞ്ചാവുമായി യുവാവ് നായന്മാർ മൂലയിൽ അറസ്റ്റിൽ

കാസർകോട്: 29ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്, തിരുവമ്പാടിയാലെ രാജേഷി(21) നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ബി.എൻ എസ് നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

ജോലിഭാരം താങ്ങാനാകാതെ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി; പണി മുടക്കി പ്രതിഷേധിച്ച് തൊഴിലാളികള്‍

ലക്‌നൗ: ജോലി ഭാരമെന്ന് പറയുന്നു, ഗ്യാസ് ഏജന്‍സി മാനേജരെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കുമാവോണ്‍ മണ്ഡല്‍ വികാസ് നിഗം ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ദയാല്‍ സിങ് റാവത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയശേഷം വിഷംകഴിച്ച് മരിക്കുകയായിരുന്നുവെന്ന് കരുതുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ഗ്യാസ് ഏജന്‍സിയിലെ സഹപ്രവര്‍ത്തകരും പറഞ്ഞു. സംഭവത്തിന് പിന്നാലെ തൊഴിലാളികള്‍ പണിമുടക്കി. കുമയൂണിലെ ചില സ്ഥലങ്ങളില്‍ പാചക …

അമ്പിലടുക്കയില്‍ കോഴിക്കെട്ട്; നാലു കോഴികളുമായി മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഉജാര്‍, ഉളുവാര്‍ അമ്പിലടുക്കയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. 4 അങ്കക്കോഴികളുമായി മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍, ബണ്ട്വാളയിലെ ദിനേശ് കല്ലടുക്ക (26), പുത്തൂര്‍, ബാലനാട്ടിലെ ബാലപ്പുഗൗഡ(40), ഉജാര്‍, കടൂര്‍, അമ്പിലടുക്ക ഹൗസിലെ പി ദില്‍ദിത്ത്(31) എന്നിവരെയാണ് കുമ്പള എസ് ഐ കെ .സനീതും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം.അമ്പിലടുക്ക, പൂമാണി കിന്നി മാണി ദേവസ്ഥാനത്തിനു സമീപത്തെ മൈതാനത്തില്‍ കോഴിക്കോട് നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് …

ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു

ചെന്നൈ: ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി(36) തൂങ്ങി മരിച്ചു. ചെന്നൈ പോരൂരിലുള്ള അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ സുഭാഷിണി എല്ലാം മേള ഇരുകുരവന്‍ പാട്ടുപ്പന്‍ (2023), വെബ് (2023) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഷാശ്വി ബാല എന്ന പേരിലാണ് സുഭാഷിണി അറിയപ്പെടുന്നത്. ‘കയല്‍’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലങ്കന്‍ വംശജയായ സുഭാഷിണി. ബെംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനാണ് ഭര്‍ത്താവ്. 2024 വരെ ബെംഗളൂരുവില്‍ …

ഭർത്താവിനെ കാണാനില്ലെന്നു ഭാര്യയുടെ പരാതി

കാസർകോട്: ഭർത്താവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജങ്കാവ്, കാവികണ്ണി മൂലയിലെ എം. ഈശ്വര (42) യെ ആണ് കാണാതായത്. ഞായറാഴ്ച വൈകുനേരം അഞ്ചു മണിയോടെ ബായാർ, പെലത്തടുക്കയിലെ ബന്ധുവീട്ടിൽ വച്ചാണ് കാണാതായതെന്ന് ഭാര്യ മോഹിനി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.