കുമ്പളയില്‍ ഗൃഹനാഥനെയും കുടുംബത്തേയും കെട്ടിയിട്ട് 42 പവനും കാല്‍ലക്ഷം രൂപയും കൊള്ളയടിച്ച കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
കാസര്‍കോട്: ഗൃഹനാഥനെയും കുടുംബത്തെയും കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുല്‍ അസീസി(58)നെയാണ് ഇന്ന് (വ്യാഴം) രാവിലെ പുത്തൂരില്‍ വച്ച് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ് .പി പി മധുസൂദനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, സഞ്ജയ്, എസ് ഐ മാരായ രവീന്ദ്രന്‍, പ്രമോദ്, വിനോദ് പൊലീസുകാരായ ഗോപന്‍, രാജീവന്‍, രാജേഷ് മടിക്കൈ, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരും …