മധൂര്‍: ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 14 ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ കൊല്യ ശിവാജി കലാ സംഘം ജില്ലാതല ഗണപതി ചിത്രരചനാ മത്സരം നടത്തും . കാസര്‍കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളും യുപി, ഹൈസ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും നടക്കും.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്ഥിരീകരണ കത്ത് സഹിതം 13ന് മുമ്പ് പ്രസിഡന്റ്, ശിവാജി കലാ സംഘം കോല്യ, മധൂര്‍, കാസര്‍കോട്-4 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കണം.







