ഉപ്പള: വേനല്‍ കടുത്തുകൊണ്ടിരിക്കെ ഉപ്പളയില്‍ വൈദ്യുതി ഒളിച്ചുകളി തുടങ്ങിയെന്നു പരാതി.
വൈദ്യുതി തുടര്‍ച്ചയായി വന്നും പോയുമിരിക്കുന്നതുകൊണ്ട് വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാവുന്നു. അത്യുഷ്ണത്തെത്തുടര്‍ന്നു രാത്രി കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നു.
വേനല്‍ രൂക്ഷമാവാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഇതാണു സ്ഥിതിയെങ്കില്‍ വേനല്‍ കഠിനമാവുമ്പോഴത്തെ സ്ഥിതി എന്തായിരിക്കുമെന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ മൂസ ആഡ്ക അധികൃതരോട് ആരാഞ്ഞു.







