കാസര്‍കോട്: മഴക്കാലത്തു വെള്ളം ഒഴുകിപ്പോവുന്ന ഓവുചാലുകളിലും ജലാശയങ്ങളിലും മാന്യന്മാര്‍ മാലിന്യം തള്ളുന്നതു നാട്ടുകാര്‍ക്കു ദുരിതമായിരിക്കുന്നു.
കളനാട്ടെ കെ എസ് ടി പി റോഡിലെ കലുങ്കിനടിയില്‍ ഓരോരുത്തര്‍ മാലിന്യങ്ങള്‍ മത്സരിച്ചു വലിച്ചെറിയുകയാണെന്നു പരാതിയുണ്ട്. അവ നീരൊഴുക്കിനു തടസ്സമുണ്ടാക്കുന്നു. കെട്ടിക്കിടന്നു പരിസരമാകെ ദുര്‍ഗന്ധം പരത്തുന്നു. കൊതുകുശല്യവും അസഹനീയമാവുന്നെന്നു പരാതിയുണ്ട്.
പരിസരത്തുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് മാലിന്യങ്ങള്‍ ഇവിടെ എത്തുന്നതെന്നു പറയുന്നു. നാട്ടുകാര്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയാണ് മാലിന്യങ്ങള്‍ കലുങ്കിനടിയിലേക്കു വലിച്ചെറിയുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നുണ്ടെന്നു പറയുന്നു.
ലഹരിക്കെതിരെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച തൂഫാന്‍ പോലെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കണമെന്നു ആവശ്യമുണ്ട്.







