കാസര്‍കോട്: ദേശീയപാതയിലെ പെരിയാട്ടടുക്കത്ത് കണ്ടൈനര്‍ ലോറി മറിഞ്ഞു.പാതയുടെ കൈവരിയില്‍ ലോറിയുടെ പിന്‍ഭാഗം താങ്ങി നിന്നതിനാല്‍ താഴേയ്ക്ക് പതിക്കാതെ വന്‍ അപകടം ഒഴിവായി. പത്തുമീറ്റര്‍ ഉയരത്തിലാണ് ഇവിടെ ദേശീയപാത.
പെരിയാട്ടടുക്കം, മുനിക്കല്‍ വളവിനു സമീപത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിനു അടുത്ത് കാസര്‍കോട് ഭാഗത്തേയ്ക്കുള്ള റോഡിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. കൈവരിയില്‍ താങ്ങിയിരുന്നില്ലെങ്കില്‍ ലോറി താഴെ സര്‍വ്വീസ് റോഡിലേയ്ക്ക് പതിച്ച് വലിയ അപകടം തന്നെ ഉണ്ടാകുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.








