വിൽപനക്കായി എത്തിച്ച വ്യാജ മദ്യവും കർണാടക മദ്യവുമായി കൊളത്തൂർ മുന്തന്‍ ബസാറില്‍ യുവതി പിടിയില്‍

കാസർകോട്: പെർളടുക്കം മുന്തന്‍ ബസാറില്‍ വ്യാജ മദ്യവും കര്‍ണ്ണാടക മദ്യവുമായി യുവതി എക്സൈസിന്റെ പിടിയിലായി. കൊളത്തൂർ സ്വദേശിനി പി ജയവസന്ത (46)ആണ് പിടിയിലായത്. കാസർകോട് ഐ ബി പ്രിവന്റീവ് ഓഫീസർ എംകെ രവീന്ദ്രനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബന്തടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ പി ഷഹബാസ് അഹമ്മദും സംഘവും നടത്തിയ റെയ്‌ഡിലാണ് യുവതിയെ പിടികൂടിയത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ കെ ഗോപി, കെ എ ജനാര്‍ദ്ദനന്‍, സിഇഒ മാരായ സുനില്‍ കുമാര്‍ പി കെ, ജോബി കെ പി, അജേഷ് വി മോഹന്‍, വനിത സിഇഒ ജസ്‌ന കെ ചന്ദ്രന്‍, സയന കെ വി കെ, സിഇഒ ഡ്രൈവര്‍ രാധാകൃഷ്ണന്‍ എം കെ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page