ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം; പുത്തിഗെ, കത്തീബ് നഗറില്‍ ഓട്ടോ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു

കാസര്‍കോട്: അസുഖ ബാധിതനായ ഓട്ടോ ഡ്രൈവര്‍ക്ക് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട വിരോധത്തില്‍ ഓട്ടോ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. ബാഡൂര്‍, അംഗഡിമുഗര്‍, ഫൗസിയ മന്‍സിലിലെ എല്‍ എം അബ്ദുല്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ പുത്തിഗെ, ബെനത്തടുക്കയിലെ ജമാലിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് 12.50 മണിക്കാണ് കേസിനാസ്പദമായ സംഭവം. കത്തീബ് നഗര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് അബ്ദുല്‍ റഹ്‌മാന്‍. അസുഖ ബാധിതനും ഓട്ടോ റിക്ഷ തൊഴിലാളിയുമായ മൊയ്തീന്‍ എന്നയാള്‍ക്ക് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് ‘സി ഐ ടി യു കത്തീബ് നഗര്‍ സ്റ്റാന്റ്’എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച വിരോധമാണ് മര്‍ദ്ദനത്തിനു ഇടയാക്കിയതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page