കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂഡ്‌ലു, മീപ്പുഗിരിയില്‍ നിന്നു ഭര്‍തൃമതിയെ കാണാതായതായി പരാതി. സുനിത (42)യെ ആണ് കാണാതായത്. ആഗസ്റ്റ് 30 ന് പുലർച്ചെ അഞ്ചു മണിയോടെ വീട്ടില്‍ നിന്നു പോയ സുനിത പിന്നീട് തിരിച്ചെത്തിയില്ലെന്നു ഭര്‍ത്താവ് പ്രജീഷ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ചെര്‍ക്കള, പാടി സ്വദേശിയായ വിനോദ് കുമാര്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







