കാസര്‍കോട്: ജോലിക്കുപോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായി പരാതി. പരപ്പ, പന്നിയെറിഞ്ഞ കൊല്ലിയിലെ കൊച്ചു പറമ്പില്‍ കുര്യന്റെ മകന്‍ സോബിന്‍ കുര്യ(30)നെയാണ് കാണാതായത്. ജോലിക്കുപോകുന്നുവെന്നു പറഞ്ഞ് മിനിഞ്ഞാന്ന് (ചൊവ്വ) രാവിലെയാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ സൗമ്യ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കി.
സോബിന്‍ കുര്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ 04672242300 എന്ന ഫോൺ നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.







