കാസർകോട്: സ്ലാബ് ഇളക്കി മാറ്റിയ ഓവുചാലില്‍ വീണു ഗള്‍ഫിലേയ്ക്കു മടങ്ങാനിരുന്ന യുവാവ് ആശുപത്രിയിലായി.
കുമ്പള റയില്‍വേ സ്റ്റേഷനടുത്തു കഴിഞ്ഞ ദിവസം സ്ലാബ് ഇളക്കി മാറ്റിയതിനെത്തുടര്‍ന്നു ഷിറിയ സ്വദേശിയായ യുവാവിന്റെ കാല്‍ ഓവുചാലില്‍ കുടുങ്ങി. പരിക്കേറ്റ യുവാവിനെ പി എച്ച് സിയിലും പിന്നീടു സ്വകാര്യാശുപത്രിയിലും ചികിത്സിച്ചു.
അതേസമയം ദേശീയപാതയുടെ സര്‍വ്വീസ് റോഡുകളിലും ഓവുചാലുകളുടെ സ്ലാബുകള്‍ തുറന്നിടുന്നതായും അതു അപകട സാധ്യത ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. ഫുട്പാത്തിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളതും അപകട ഭീഷണിയായിട്ടുണ്ടെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു.







