കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിപ്പോയ യുവതിയെ കാണാതായി. ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപ്പള, മണിമുണ്ടയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ഉത്തര്‍പ്രദേശ് സ്വദേശിനിയുമായ ആച്ചല്‍സിംഗി(25)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിപ്പോയ ഭാര്യ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഭര്‍ത്താവ് മഞ്ചീറ്റ്‌സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നു.







