പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി നിര്‍ത്തി വീഡിയോ ചിത്രീകരിച്ച് പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 1,02000രൂപ തട്ടിയെടുത്തതായി പരാതി. ദക്ഷിണ കന്നഡ, വിട്‌ള, സേറാജെ സ്വദേശി എ എസ് സുജിത്തിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആഗസ്റ്റ് 29ന് വൈകുന്നേരം ആറുമണിയോടെ പെര്‍ള, ഉക്കിനടുക്കയിലാണ് സംഭവം. ഇതു സംബന്ധിച്ച് ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ-
” ഉക്കിനടുക്കയില്‍ വച്ച് പരാതിക്കാരനായ സുജിത്തിനെ അഞ്ചംഗസംഘം മരവടി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് കാറില്‍ തട്ടികൊണ്ടുപോയി ചെര്‍ക്കളയ്ക്ക് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു ഒരു മുറിയില്‍ പൂട്ടിയിട്ടു. ഭീഷണിപ്പെടുത്തിയ ശേഷം പരാതിക്കാരനെ വിവസ്ത്രനാക്കി. ആസമയത്ത് മുറിയില്‍ ഉണ്ടായിരുന്ന ചെറിയ കുട്ടിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പരാതിക്കാരനില്‍ നിന്നു ഒരു ലക്ഷത്തി രണ്ടായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു”.
സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page