കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ പാണത്തൂരിലുള്ള പ്ലാന്റേഷന്‍ തോട്ടത്തില്‍ നായാട്ട്. മാനിറച്ചിയും കള്ളതോക്കുമായി ഒരാള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, കരിക്കെ സ്വദേശി സിദ്ദീഖ് (58)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു വേട്ടയാടി പിടിച്ച മാനിന്റെ 40കിലോ ഇറച്ചിയും കള്ളതോക്കും പിടികൂടി.
ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ടരമണിയോടെ കശുമാവിന്‍ തോട്ടത്തിലാണ് മാന്‍ വേട്ട നടന്നത്. പിടിയിലായ സിദ്ദീഖിന്റെ കൈയില്‍ നിന്നു തോക്കു കൂടാതെ രണ്ട് ടോര്‍ച്ച് ലൈറ്റ്, രണ്ട് കത്തികള്‍ എന്നിവ കണ്ടെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്)രാജു എം പി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി വി പ്രകാശന്‍, ബി എഫ് ഐ മാരായ വി വിനീത്, ഡി വിമല്‍ രാജ്, പ്രവീണ്‍ കുമാര്‍ ജി എസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.







