കാസർകോട്: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിവേടകം തങ്കയത്തടുക്കം ചൂരനോലിക്കൽ വീട്ടിൽ ബിജു (48) ആണ് മരിച്ചത്. ബിജു താമസിച്ചിരുന്ന വീടിന്റെ ഹാളിൽ ആസ്ബറ്റോസ് ഷീറ്റ് പാകിയ ഇരുമ്പു കമ്പിയിൽ കയറിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമമുണ്ടായിരുന്നതായി പറയുന്നു.
സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്തു
ഭാര്യ: മിനി. മക്കൾ: ഷോബിൻ ബിജു, സാനിയ ബിജു.







