കോട്ടയം: സ്‌കൂള്‍ കലോത്സവത്തിനിടയില്‍ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. പാലാ, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും ഇടമറുക് ഇല്ലിക്കല്‍ സ്വദേശിയുമായ മജോ ജോസഫ് ആണ് മരിച്ചത്.
ഇന്ന്(ചൊവ്വ) ഉച്ചയോടെയാണ് സംഭവം. സ്‌കൂള്‍ കലോത്സവം നടന്നു കൊണ്ടിരിക്കെ കുഴഞ്ഞു വീണ മജോ ജോസഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ മരണം സ്‌കൂളിനെ കണ്ണീരിലാഴ്ത്തി. അധ്യാപകന്റെ മരണത്തെ തുടർന്ന് കലോത്സവം നിര്‍ത്തിവച്ചു.








